image

15 Sept 2023 12:20 PM

Market

ആർ ആർ കാബെൽ ഇഷ്യൂവിന് 18.69 ഇരട്ടി അപേക്ഷ

MyFin Desk

ആർ ആർ കാബെൽ ഇഷ്യൂവിന് 18.69 ഇരട്ടി അപേക്ഷ
X

Summary

  • ഓൺലൈൻ ട്രാവൽ കമ്പനിയായ യാത്ര ഓൺലൈൻ ഇഷ്യൂവിനു ആദ്യ ദിവസം 0.11 ഇരട്ടി അപേക്ഷ
  • ഇഷ്യൂവിനുള്ള അപേക്ഷാ സമയം കഴിഞ്ഞപ്പോള്‍ കുന്ദന്‍ എഡിഫൈസിന് 37.92 ഇരട്ടി അപേക്ഷ


കൺസ്യൂമർ ഇലക്ട്രിക്കൽ ഉൽപ്പന്ന നിർമാതാക്കളാ ആർ ആർ കാബെൽ ഇഷ്യൂവിനു അവസാന ദിവസം ഇതുവരെ 18.69 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. സെപ്റ്റംബർ 15-ന് ഇഷ്യൂ അവസാനിച്ചു.

ഓഹരിയുടെ പ്രൈസ് ബാൻഡ് 983-1035 രൂപയാണ്. സെപ്റ്റംബർ 21 നു ഓഹരി ബിഎസ്ഇ, എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്യും.

റസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, ഇൻഡസ്ട്രിയൽ, ഇൻഫ്രാസ്ട്രക്ചർ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കൺസ്യൂമർ ഇലക്ട്രിക്കൽ ഉൽപ്പന്ന നിർമാതാക്കളാണ് കമ്പനി.

യാത്ര ഓൺലൈൻ

ഓൺലൈൻ ട്രാവൽ കമ്പനിയായ യാത്ര ഓൺലൈൻ ഇഷ്യൂവിനു ആദ്യ ദിവസം 0.11 ഇരട്ടി അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.

പ്രൈസ് ബാൻഡ് ഒരു ഓഹരിക്ക് 135-142 രൂപയാണ് വില. ഇഷ്യു സെപ്റ്റംബർ 20-ന് അവസാനിക്കും. നിക്ഷേപകർക്ക് 105 ഇക്വിറ്റി ഓഹരികളുടെ ഗുണിതങ്ങളിലേക്കാണ് ബിഡ്ഡ് സമര്‍പ്പിക്കാനാകുക.

ഐപിഒയിൽ 602 കോടി രൂപയുടെ പുതിയ ഓഹരികളും 12,183,099 ഓഹരിയുടെ ഓഫർ ഫോർ സെയിലും ( ഒഎഫ് എസ്) ഉൾപ്പെടുന്നു.

ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും സെപ്തംബര് 29-ന് ലിസ്റ്റ് ചെയ്യും.

സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സർവീസസ്

സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സർവീസസ് ഇഷ്യൂവിന്റെ മൂന്നാം ദിവസം ഇതുവരെ 0.43 ഇരട്ടി അപേക്ഷകളാണ് വന്നിട്ടുള്ളത്.

ഇഷ്യൂ സെപ്റ്റംബർ 18 അവസാനിക്കും. പ്രൈസ് ബാൻഡ് 156 മുതൽ 164 രൂപയാണ്. സെപ്റ്റംബർ 27 ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ ലിസ്റ്റ് ചെയ്യും.

നൂതനവുമായ വർക്ക്ഫ്ലോകളിലൂടെ കോർപ്പറേറ്റ് ബിസിനസ് ചെലവുകൾ നിയന്ത്രിക്കുന്നതിന് സാമ്പത്തിക, സാങ്കേതിക (ഫിൻടെക്) ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കമ്പനിയാണ് സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സർവീസസ് ലിമിറ്റഡ്.

സംഹി ഹോട്ടൽസ്

രണ്ടാം ദിവസം സംഹി ഹോട്ടൽസ് ഇഷ്യൂവിനു ഇതുവരെ 0.12 മടങ് അപേക്ഷയാണ് ലഭിച്ചത്. സെപ്റ്റംബർ 18 അവസാനിക്കും.

പ്രൈസ് ബാൻഡ് 119-126 രൂപയാണ്. സെപ്റ്റംബർ 27 -ന് ഓഹരികൾ എൻഎസ്ഇലും ബിഎസ് യിലും ലിസ്റ്റ് ചെയ്യും.

2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹോട്ടല്‍ മുറികളുള്ള (ഉടമസ്ഥതയിലുള്ളതും പാട്ടത്തിനെടുത്തതും) മൂന്നാമത്തെ പ്ലാറ്റ്‌ഫോമാണ് സംഹി ഹോട്ടൽസ്. ഹയാത്ത് റീജൻസി (പൂനെ, മാരിയറ്റ് (ബെംഗളൂരു ) തുടങ്ങിയവ കമ്പനിയുടെ അസറ്റ് മാനേജ്മെന്റിൽപ്പെടുന്നവയാണ്.

കുന്ദൻ എഡിഫൈസ്

ഇഷ്യൂവിനുള്ള അപേക്ഷാ സമയം കഴിഞ്ഞപ്പോള്‍ കുന്ദന്‍ എഡിഫൈസിന് 37.92 ഇരട്ടി അപേക്ഷ കള്‍ കിട്ടി.

ഓഹരിയൊന്നിന് 91 രൂപയാണ് വില. പബ്ളിക് ഇഷ്യു വഴി 25.22 കോടി രൂപ സ്വരൂപിക്കും. ഇഷ്യൂ സെപ്റ്റംബർ 15-ന് അവസാനിച്ചു. 26-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.

ലൈറ്റ് എമിറ്റിംഗ് ഡയോഡ് ("എൽഇഡി") സ്ട്രിപ്പ് ലൈറ്റുകളുടെ നിർമ്മാണം, അസംബ്ലി, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് കുന്ദൻ എഡിഫൈസ്.

കോഡി ടെക്‌നോലാബ് ലിമിറ്റഡ്

കോഡി ടെക്‌നോലാബ് ഇഷ്യൂ വിനു ആദ്യ ദിവസം 1.20 മടങ് അപേക്ഷ ലഭിച്ചു. ഇഷ്യൂ സെപ്റ്റംബർ 20-ന് അവസാനിക്കും.

പത്തു രൂപ മുഖ വിലയുള്ള ഓഹരിയൊന്നിന് 160 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 800 ഓഹരികൾക്ക് അപേക്ഷിക്കണം. സെപ്റ്റംബർ 28-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.

സ്റ്റാഫ് ഓഗ്‌മെന്റേഷൻ, എംഎൽ ഡെവലപ്‌മെന്റ്, എആർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ, എന്റർപ്രൈസ് മൊബിലിറ്റി, സിഎക്‌സ് സ്ട്രാറ്റജി ആൻഡ് ഡിസൈൻ, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ, ബിസിനസ് അനലിറ്റിക്‌സ് ആൻഡ് ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക്‌സ് ഐടി കൺസൾട്ടിംഗ്, മൊബൈൽ, വെബ് ആപ്പ് ഡെവലപ്‌മെന്റ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), ഐടി കൺസൾട്ടിംഗ് എന്നീ മേഖലകളിലാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ, കോഡി ടെക്കിന്റെ മൊത്തം വരുമാനം 1109.10 ലക്ഷം രൂപയും അറ്റാദായം 318.09 ലക്ഷം രൂപയുമാണ്.

സെല്ലെകോർ ഗാഡ്‌ജെറ്റ്‌സ് ലിമിറ്റെഡ്

സെല്ലെകോർ ഗാഡ്‌ജെറ്റ്‌സ് ഇഷ്യൂവിനു ആദ്യ ദിവസം 1.81 ഇരട്ടി അപേക്ഷകൾ ലഭിച്ചു. സെപ്റ്റംബർ 15-ന് ആരംഭിച്ച ഇഷ്യു 20-ന് അവസാനിക്കും. പ്രൈസ് ബാൻഡ് 87-92 രൂപ.കുറഞ്ഞത് 1200 ഓഹരികൾക്ക് അപേക്ഷിക്കണം. സെപ്റ്റംബർ 28-ന് എൻഎസ്ഇ എസ്എംഇ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും.

2020-ൽ സ്ഥാപിതമായ സെല്ലെകോർ ഗാഡ്‌ജെറ്റ്‌സ് ലിമിറ്റഡ് ടെലിവിഷനുകൾ, മൊബൈൽ ഫോണുകൾ, സ്‌മാർട്ട് വിയറബിളുകൾ, മൊബൈൽ ആക്‌സസറികൾ, സ്‌മാർട്ട് വാച്ചുകൾ, നെക്‌ബാൻഡുകൾ എന്നിവയുടെ സംഭരണം, ബ്രാൻഡിംഗ്, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു.

സെല്ലെകോർ ഗാഡ്‌ജെറ്റുകൾക്ക് രാജ്യമൊട്ടാകെ 1200-ലധികം സേവന കേന്ദ്രങ്ങളും 800-ലധികം വിതരണക്കാരുമുണ്ട്. 300-ലധികം ഉൽപ്പന്ന ശ്രേണികളുള്ള 24,000 റീട്ടെയിൽ സ്റ്റോറുകളിലും ഓഫ്‌ലൈൻ, ഓൺലൈൻ ചാനലുകളിലൂടെ പാൻ ഇന്ത്യയിൽ 100 ദശലക്ഷം ഉപയോക്താക്കളുമുണ്ട്.