18 Nov 2022 11:49 AM GMT
Summary
സെന്‍സെകസ് 87.12 പോയിന്റ് താഴ്ന്ന് 61,663.48 ലും, നിഫ്റ്റി 36.25 പോയിന്റ് ഇടിഞ്ഞ് 18,307.65 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
മുംബൈ: രണ്ടാം ദിവസവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിചച്ച് വിപണി. ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ നേട്ടത്തില്‍ ആരംഭിച്ച വിപണി നഷ്ടത്തിലേക്ക് നീങ്ങുകയായിരുന്നു. സെന്‍സെകസ് 87.12 പോയിന്റ് താഴ്ന്ന് 61,663.48 ലും, നിഫ്റ്റി 36.25 പോയിന്റ് ഇടിഞ്ഞ് 18,307.65 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 413.17 പോയിന്റ് ഇടിഞ്ഞ് 61,337.43 ലേക്ക് എത്തിയിരുന്നു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, ഐടിസി, അള്‍ട്രടെക് സിമെന്റ് എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എസ്ബിഐകൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
എന്നാല്‍, സിയോള്‍ വിപണി നേട്ടത്തിലായിരുന്നു. യൂറോപ്യന്‍ വിപണികള്‍ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ നേട്ടത്തിലാണ്. ഇന്നലെ അമേരിക്കന്‍ വിപണികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.40 ശതമാനം ഉയര്‍ന്ന് 90.09 ഡോളറായി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 618.37 കോടി രൂപ വിലയുള്ള ഓഹരികളിലാണ് നിക്ഷേപം നടത്തിയത്.