14 Feb 2023 4:45 AM GMT
Summary
പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 222.88 പോയിന്റ് ഉയർന്ന് 60,654.72 ലും നിഫ്റ്റി 56.40 പോയിന്റ് വർധിച്ച് 17 ,827.30 ലുമെത്തി.
കൊച്ചി: ആഗോള വിപണികളിലെ ശുഭകരമായ മുന്നേറ്റം സെൻസെക്സ് 222 പോയിന്റ് വർധിക്കുന്നതിന് കാരണമായി.
പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 222.88 പോയിന്റ് ഉയർന്ന് 60,654.72 ലും നിഫ്റ്റി 56 .40 പോയിന്റ് വർധിച്ച് 17827 .30 ലുമെത്തി.
രാവിലെ 10.00 മണിക്ക് സെൻസെക്സ് 289.11 പോയിന്റ് നേട്ടത്തിൽ 60,720.95 ലും നിഫ്റ്റി 70 .90 പോയിന്റ് ഉയർന്ന് 17,841.80 ലുമാണ് വ്യാപാരം ചെയുന്നത്.,
സെൻസെക്സിൽ 17 ഓഹരികൾ ഇന്ന് ലാഭത്തിലാണ് വ്യാപാരം ചെയുന്നത്. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവ ലാഭത്തിലാണ്.
ജനുവരി മാസത്തിൽ റീട്ടെയിൽ പണപ്പെരുപ്പം 6.52 ശതമാനമായതിനാൽ, യു എസ്സിലെ പണപ്പെരുപ്പം കുറയുമെന്നാണ് ഇന്ത്യയിലെയും മറ്റു വിപണികളിലെയും നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. ഇത് നിരക്ക് വർധനയിലും സ്വാധീനം ചെലുത്തും.
വരാനിരിക്കുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റ കുറവായിരിക്കുമെന്ന പ്രതീക്ഷ നിക്ഷേപകർക്കുള്ളതിനാൽ യു എസ് വിപണിയിൽ, ചൊവ്വാഴ്ച ഏഷ്യൻ ഓഹരികൾ വലിയ കുതിപ്പാണ് രേഖപെടുത്തിയതെന്ന് എച്ച് ഡി എഫ് സി സെക്യുരിറ്റീസിന്റെ റീട്ടെയിൽ റീസേർച്ച് ഹെഡ് ദീപക് ജസാനി പറഞ്ഞു.
ജപ്പാനിലെയും ഹോങ്കോങ്ങിലേയും വിപണികൾ നേട്ടത്തിലാണ് വ്യപാരം ചെയുന്നത്. യൂറോപ്യൻ വിപണിയും യു എസ് വിപണിയും ചൊവ്വാഴ്ച നേട്ടത്തോടെയാണ് വ്യാപാരമവസാനിപ്പിച്ചത്.
തിങ്കളാഴ്ച സെൻസെക്സ് 250.86 പോയിന്റ് ഇടിഞ്ഞ് 60,431.84 ലും നിഫ്റ്റി 85 .60 പോയിന്റ് ഇടിഞ്ഞ് 17,770.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്..
വിദേശ നിക്ഷേപകർ തിങ്കളാഴ്ച 1,322.39 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.