23 July 2023 9:48 AM GMT
കടന്നുപോയത് ബംപര്‍ വാരം; 5 ടോപ് 10 കമ്പനികള്‍ കൂട്ടിച്ചേര്‍ത്തത് 4.23 ലക്ഷം കോടി രൂപ
MyFin Desk
Summary
- ലയനം എച്ച്ഡിഎഫ്‍സി ബാങ്കിന്‍റെ എംക്യാപ് ഉയര്‍ത്തി
- വിഭജനം റിലയന്‍സിന്‍റെ വിപണി മൂല്യം ഇടിച്ചു
- ഇന്‍ഫോസിസ് ഓഹരികള്‍ക്ക് വലിയ ഇടിവ്
രാജ്യത്തെ ഓഹരി വിപണിയിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ അഞ്ച് കമ്പനികളുടെ വിപണി മൂല്യത്തില്‍ മൊത്തമായി കഴിഞ്ഞയാഴ്ച കൂട്ടിച്ചേര്‍ക്കപ്പെട്ടത് 4,23,014.4 കോടി രൂപ., എച്ച്‌ഡിഎഫ്‌സി ബാങ്കിന്‍റെ എം ക്യാപിലാണ് ഏറ്റവും വലിയ മുന്നേറ്റമുണ്ടായത്. എച്ച്ഡിഎഫ്‍സിയുമായുള്ള ലയനമാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. ഐടി ഭീമനായ ടാറ്റ കൺസൾട്ടൻസി സർവീസസിനെ പിന്തള്ളി എച്ച്‌ഡിഎഫ്‌സി ബാങ്ക് വിപണി മൂല്യത്തിലെ രണ്ടാം സ്ഥാനക്കാരായി.
കഴിഞ്ഞയാഴ്ച 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 623.36 പോയിന്റ് അഥവാ 0.94 ശതമാനം ഉയർന്നു.
എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ, റിലയൻസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ഭാരതി എയർടെൽ എന്നിവ കഴിഞ്ഞയാഴ്ച വിപണി മൂല്യത്തിൽ ഇടിവ് നേരിട്ടു. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 3,43,107.78 കോടി രൂപ ഉയർന്ന് 12,63,070.52 കോടി രൂപയിലെത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംക്യാപ് 27,220.07 കോടി രൂപ വർധിച്ച് 5,48,819.01 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റേത് 24,575.78 കോടി രൂപ ഉയർന്ന് 6,97,413.50 കോടി രൂപയായും മാറി. ഐടിസി 21,972.81 കോടി രൂപ കൂട്ടി, അതിന്റെ മൂല്യം 6,09,924.24 കോടി രൂപയില്‍ എത്തിച്ചു. ബജാജ് ഫിനാൻസിന്‍റെ വിപണി മൂല്യം 6,137.96 കോടി രൂപ ഉയർന്ന് 4,59,425.99 കോടി രൂപയായി.
ഇടിവുമായി റിലയന്‍സും ഇന്‍ഫോസിസും
എന്നിരുന്നാലും, റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 1,37,138.56 കോടി രൂപ കുറഞ്ഞ് 17,15,895.17 കോടി രൂപയായി.റിലയൻസ് അതിന്റെ സാമ്പത്തിക സേവന സ്ഥാപനമായ ആര്‍എസ്ഐഎല്‍ (റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ്) വിഭജിച്ച് അതിന് ജെഎഫ്എസ്എല്‍ (ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്) എന്ന് പുനർനാമകരണം ചെയ്തു. ഇതാണ് പ്രധാനമായും വിപണിമൂല്യത്തില്‍ പ്രതിഫലിച്ചത്. ആര്‍എസ്ഐഎല്‍ വിഭജനത്തിന്റെ ഭാഗമായി എൻഎസ്ഇയും ബിഎസ്ഇയും വ്യാഴാഴ്ച പ്രത്യേക പ്രീ-ഓപ്പൺ സെഷൻ നടത്തി.
അതേസമയം, ടിസിഎസ് എംക്യാപ് 52,104.89 കോടി രൂപ ഇടിഞ്ഞ് 12,32,953.95 കോടി രൂപയായും ഇൻഫോസിസിന്റേത് 39,406.08 കോടി രൂപ കുറഞ്ഞ് 5,52,141.59 കോടി രൂപയായും മാറി. ജൂൺ പാദത്തിലെ അറ്റാദായത്തിൽ പ്രതീക്ഷിച്ചതിലും താഴെയുള്ള 11 ശതമാനം വർധന കമ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇൻഫോസിസിന്റെ ഓഹരികൾ വെള്ളിയാഴ്ച 8 ശതമാനത്തിലധികം ഇടിഞ്ഞു.
ഹിന്ദുസ്ഥാൻ യുണിലിവറിന്റെ മൂല്യം 17,163.77 കോടി രൂപ കുറഞ്ഞ് 6,11,786.57 കോടി രൂപയായി. ഭാരതി എയർടെല്ലിന്റെ മൂല്യം 390.94 കോടി രൂപ കുറഞ്ഞ് 4,94,726 കോടി രൂപയിലുമെത്തി.
ആദ്യ 10 സ്ഥാപനങ്ങളുടെ റാങ്കിംഗിൽ, റിലയൻസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടർന്നു, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് എന്നിങ്ങനെയാണ് യഥാക്രമം തൊട്ടുപുറകിലുള്ള കമ്പനികള്‍