3 July 2023 9:27 AM GMT
Summary
- പ്രഖ്യാപനത്തിനു പിന്നാലെ വിപണിയില്‍ കുതിപ്പ്
- 2018ല്‍ 20 ലക്ഷത്തിലധികം ഓഹരികള്‍ തിരികെ വാങ്ങിയിരുന്നു
ഷെയര്‍ ബയ്ബാക്ക് സംബന്ധിച്ച നിർദ്ദേശം പരിഗണിക്കാൻ ജൂലൈ 6 ന് ബോർഡ് യോഗം ചേരുമെന്ന് പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപനമായ ബിഎസ്ഇ തിങ്കളാഴ്ച അറിയിച്ചു. ഇതേ തുടര്‍ന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) ഇന്ന് വ്യാപാരത്തിനിടെ ബിഎസ്ഇയുടെ ഓഹരികൾ 7 ശതമാനം ഉയർന്ന് 651.65 രൂപയിലെത്തി. എൻഎസ്‌ഇക്ക് നൽകിയ റെഗുലേറ്ററി ഫയലിംഗിൽ ജൂലൈ 6 ന് ബോര്‍ഡ് യോഗം ചേരുമെന്ന് ബിഎസ്ഇ അറിയിച്ചിട്ടുണ്ട്.
ഒരു ഷെയർ ബയ്ബാക്ക് അല്ലെങ്കിൽ റീപർച്ചേസില്‍ ഒരു സ്ഥാപനം നിക്ഷേപകരിൽ നിന്ന് അഥവാ ഓഹരി ഉടമകളിൽ നിന്ന് സ്വന്തം ഓഹരികൾ തിരികെ വാങ്ങുന്നു. ബൈബാക്കിന്റെ ഉദ്ദേശം വില സ്ഥിരതയും സ്റ്റോക്കിൽ നിക്ഷേപകരുടെ വിശ്വാസം ഉറപ്പാക്കലുമാണ്.നേരത്തെ 2018ൽ ബയ്ബാക്ക് പ്രോഗ്രാമിന് കീഴിൽ ബിഎസ്ഇ ഏകദേശം 20 ലക്ഷത്തിലധികം ഓഹരികൾ 166 കോടി രൂപയ്ക്ക് തിരികെ വാങ്ങിയിരുന്നു.
2022-23 സാമ്പത്തിക വർഷത്തിലെ ബിഎസ്‌ഇയുടെ അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ₹244.93 കോടിയിൽ നിന്ന് 16% കുറഞ്ഞ് 205.65 കോടി രൂപയായി. ഒരു ഓഹരിക്ക് 13.5 രൂപയുടെ ലാഭവിഹിതം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിനായി കമ്പനി പ്രഖ്യാപിച്ചിരുന്നു