25 Jun 2023 7:09 AM
6 ടോപ് 10 കമ്പനികളുടെ മൊത്തം വിപണി മൂല്യത്തിലുണ്ടായത് 1 ലക്ഷം കോടിയുടെ വീഴ്ച
MyFin Desk
Summary
- ഏറ്റവും വലിയ നഷ്ടം റിലയന്‍സ് ഓഹരികള്‍ക്ക്
- എച്ച്ഡിഎഫ്‍സി ഇരട്ടകള്‍ക്ക് നേട്ടം
- നിരക്ക് വര്‍ധനകളില്‍ ആശങ്ക
രാജ്യത്തെ ഓഹരി വിപണിയിലെ ഏറ്റവും മൂല്യമുള്ള 10 ആഭ്യന്തര കമ്പനികളിൽ ആറിനും കഴിഞ്ഞയാഴ്ച വിപണി മൂല്യത്തിൽ ഉണ്ടായത് 1,02,280.51 കോടി രൂപയുടെ ഇടിവ്. റിലയൻസ് ഇൻഡസ്ട്രീസാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് വർധിപ്പിക്കും എന്നതിനെ ചൊല്ലിയുള്ള ആശങ്കകളും ആഗോള ഓഹരി വിപണികളിലെ ഇടിവുകളും കാരണം കഴിഞ്ഞ ആഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 405.21 പോയിന്റ് അഥവാ 0.63 ശതമാനം ഇടിഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ വിപണി മൂലധനത്തിൽ ഇടിവ് നേരിട്ടിരുന്നു. എന്നിരുന്നാലും, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ഭാരതി എയർടെൽ എന്നിവ നേട്ടത്തിലായിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 40,695.15 കോടി രൂപ ഇടിഞ്ഞ് 17,01,720.32 കോടി രൂപയിലെത്തി. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ മൂല്യം 17,222.5 കോടി രൂപ കുറഞ്ഞ് 6,20,797.26 കോടി രൂപയായി. സ്‍റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 14,814.86 കോടി രൂപ കുറഞ്ഞ് 4,95,048.22 കോടി രൂപയായും ഇൻഫോസിസിന്റെ മൂല്യം 11,204.66 കോടി രൂപ കുറഞ്ഞ് 5,25,228.89 കോടി രൂപയായും മാറി.
ഐടിസിയുടെ മൂല്യം 10,625.95 കോടി രൂപ കുറഞ്ഞ് 5,52,611.81 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റേത് 7,717.39 കോടി രൂപ താഴ്ന്ന് 6,46,262.77 കോടി രൂപയായും മാറി.
എച്ച്‌ഡിഎഫ്‌സി ബാങ്ക് 23,525.6 കോടി രൂപ കൂട്ടിച്ചേർത്ത് അതിന്റെ വിപണി മൂല്യം 9,18,984.17 കോടി രൂപയായി. ടിസിഎസിന്റെ മൂല്യം 15,441.19 കോടി രൂപ ഉയർന്ന് 11,77,281.48 കോടി രൂപയായി. എച്ച്‌ഡിഎഫ്‌സിയുടെ മൂല്യം 13,821.74 കോടി രൂപ ഉയർന്ന് 5,03,318.08 കോടി രൂപയായും ഭാരതി എയർടെല്ലിന്റെ മൂല്യം 11,297.68 കോടി രൂപ ഉയർന്ന് 4,77,710.47 കോടി രൂപയായും മാറി.
ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളുടെ റാങ്കിംഗിൽ, റിലയൻസ് ഇൻഡസ്ട്രീസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഇൻഫോസിസ്, എച്ച്‌ഡിഎഫ്‌സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ എന്നിവയാണ ്തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളില്‍.