18 Jun 2023 7:03 AM
Summary
- ഏറ്റവും വലിയ നേട്ടം റിലയന്‍സ് ഇന്‍റസ്ട്രീസിന്
- ടിസിഎസിന്‍റെ വിപണി മൂല്യത്തില്‍ ഇടിവ്
- സെന്‍സെക്സ് കഴിഞ്ഞാഴ്ച 1.21 ശതമാനം ഉയർന്നു
വിപണി മൂലധനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന 10 ആഭ്യന്തര കമ്പനികളില്‍ ആറ് കമ്പനികളും കഴിഞ്ഞയാഴ്ച തങ്ങളുടെ വിപണി മൂല്യം ഉയര്‍ത്തി. മൊത്തെ 1,13,703.82 കോടി രൂപയാണ് ഈ കമ്പനികള്‍ തങ്ങളുടെ എം ക്യാപില്‍ കൂട്ടിച്ചേര്‍ത്തത്. ഇക്വിറ്റി വിപണിയിലെ മൊത്തത്തിലുള്ള ബുള്ളിഷ് പ്രവണതയിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് റിലയൻസ് ഇൻഡസ്ട്രീസാണ്.
ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്, ഐടിസി, ഇൻഫോസിസ്, എച്ച്‌ഡിഎഫ്‌സി, ഭാരതി എയർടെൽ എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ടോപ് 10 ഓഹരികള്‍., ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കഴിഞ്ഞയാഴ്ച വിപണി മൂല്യത്തിൽ ഇടിവ് നേരിട്ടു.
കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 758.95 പോയിന്റ് അഥവാ 1.21 ശതമാനം ഉയർന്നു. 30-ഷെയർ ബിഎസ്ഇ സൂചിക വെള്ളിയാഴ്ച 466.95 പോയിന്റ് അല്ലെങ്കിൽ 0.74 ശതമാനം ഉയര്‍ന്ന് 63,384.58 എന്ന റെക്കോർഡ് ക്ലോസിംഗിൽ എത്തി.
റിലയൻസ് ഇൻഡസ്ട്രീസ് 63,259.05 കോടി രൂപ കൂട്ടിച്ചേര്‍ത്ത് തങ്ങളുടെ വിപണി മൂല്യം 17,42,415.47 കോടി രൂപയിലെത്തിച്ചു. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ എംക്യാപ് 18,737.99 കോടി രൂപ ഉയർന്ന് 6,38,019.76 കോടി രൂപയായി. ഐടിസിയുടെ മൂല്യം 18,331.32 കോടി രൂപ ഉയർന്ന് 5,63,237.76 കോടി രൂപയായും ഇൻഫോസിസിന്റെ മൂല്യം 11,059.41 കോടി രൂപ ഉയർന്ന് 5,36,433.55 കോടി രൂപയായും മാറി. ഭാരതി എയർടെല്ലിന്റെ മൂല്യം 2,016.08 കോടി രൂപ ഉയർന്ന് 4,66,412.79 കോടി രൂപയായപ്പോള്‍ എച്ച്ഡിഎഫ്‌സിയുടെ മൂല്യം 299.97 കോടി രൂപ ഉയർന്ന് 4,89,496.34 കോടി രൂപയിലെത്തി.
എന്നിരുന്നാലും, ടിസിഎസിന്റെ വിപണി മൂല്യം 12,879.86 കോടി രൂപ ഇടിഞ്ഞ് 11,61,840.29 കോടി രൂപയായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 6,514.97 കോടി രൂപ ഇടിഞ്ഞ് 5,09,863.08 കോടി രൂപയായും മാറി. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 4,722.95 കോടി രൂപ കുറഞ്ഞ് 8,95,458.57 കോടി രൂപയായപ്പോള്‍ ഐസിഐസിഐ ബാങ്കിന്റെ മൂല്യം 1,882.67 കോടി രൂപ കുറഞ്ഞ് 6,53,980.16 കോടി രൂപയിലെത്തി.
റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി വിപണിയില്‍ തുടരുന്നു. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഭാരതി എയർടെൽ എന്നിവയാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍.