image

29 Sep 2022 10:06 AM GMT

Stock Market Updates

ടാച്ചി-എസ് സംയുക്ത സംരംഭം: യുനോ മിൻഡ ഓഹരികൾ 3 ശതമാനം മുന്നേറി

MyFin Bureau

ടാച്ചി-എസ് സംയുക്ത സംരംഭം: യുനോ മിൻഡ ഓഹരികൾ 3 ശതമാനം മുന്നേറി
X

Summary

യുനോ മിൻഡായുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 3.75 ശതമാനം ഉയർന്നു. ടാച്ചി-എസ് കമ്പനിയുമായി സംയുക്ത സംരംഭ കരാറിൽ ഏർപ്പെടാനുള്ള നിർദേശത്തിനു ബോർഡ് അംഗീകാരം നൽകിയതിനെത്തുടർന്നാണ് വില ഉയർന്നത്. ടാച്ചി-എസ് കമ്പനി ഇന്ത്യയിൽ പാസ്സഞ്ചർ വാഹനങ്ങൾക്കുള്ള സീറ്റ് റിക്ലൈനറുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള സീറ്റ് സിസ്റ്റം നിർമാതാക്കളാണ് ഇവർ. ഈ സംരംഭത്തിലൂടെ, റീക്ലയ്‌നറുകൾ ഉൾപ്പെടെയുള്ള വിവിധ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനു ആദ്യഘട്ടത്തിൽ സാധിക്കും. മറ്റുള്ള സീറ്റിങ് മെക്കാനിസത്തിലേക്കു൦, സീറ്റ് ഫ്രെയിമുകളിലേക്കും ഉത്പാദനം വ്യാപിപ്പിക്കാനും […]


യുനോ മിൻഡായുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 3.75 ശതമാനം ഉയർന്നു. ടാച്ചി-എസ് കമ്പനിയുമായി സംയുക്ത സംരംഭ കരാറിൽ ഏർപ്പെടാനുള്ള നിർദേശത്തിനു ബോർഡ് അംഗീകാരം നൽകിയതിനെത്തുടർന്നാണ് വില ഉയർന്നത്. ടാച്ചി-എസ് കമ്പനി ഇന്ത്യയിൽ പാസ്സഞ്ചർ വാഹനങ്ങൾക്കുള്ള സീറ്റ് റിക്ലൈനറുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള സീറ്റ് സിസ്റ്റം നിർമാതാക്കളാണ് ഇവർ. ഈ സംരംഭത്തിലൂടെ, റീക്ലയ്‌നറുകൾ ഉൾപ്പെടെയുള്ള വിവിധ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനു ആദ്യഘട്ടത്തിൽ സാധിക്കും. മറ്റുള്ള സീറ്റിങ് മെക്കാനിസത്തിലേക്കു൦, സീറ്റ് ഫ്രെയിമുകളിലേക്കും ഉത്പാദനം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. സംരംഭത്തിൽ യുനോ മിൻഡാ 51 ശതമാനവും, ടാച്ചി-എസ് ബാക്കിയുള്ള ഓഹരികളും കൈവശം വെയ്ക്കും.

ഇരുചക്ര വാഹനങ്ങളിലും, വാണിജ്യ വാഹനങ്ങളിലും ഓട്ടോമോട്ടീവ് സീറ്റിങ് സിസ്റ്റം നൽകുന്ന മുൻനിര കമ്പനിയാണ് യുനോ മിൻഡാ. ഈ സംരംഭത്തിലൂടെ കമ്പനിക്കു നാലുചക്ര വാഹനങ്ങൾക്കായുള്ള സീറ്റിങ് സിസ്റ്റം ഉത്പാദിപ്പിക്കുന്നതിനും കഴിയും.

ഇന്ന് 567 രൂപ വരെ ഉയർന്ന ഓഹരി, 2.47 ശതമാനം നേട്ടത്തിൽ 560 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.