27 Sep 2022 9:57 AM GMT
Summary
എച്ച്എഫ്സിഎൽ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 3.90 ശതമാനം ഉയർന്നു. കമ്പനിയുടെ ഉപസ്ഥാപനമായ എച്ച് ടി എൽ, തമിഴ്നാട്ടിലെ ഹൊസൂർ പ്ലാന്റിൽ പോളിമർ കോംപൗണ്ടിങ് പ്ലാന്റ് സ്ഥാപിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ നിർമിക്കുന്നതിനുള്ള, വിവിധ ഗ്രിഡുകളിലും കളറുകളിലും ലഭ്യമാകുന്ന, പോളിയോലെഫിൻ സംയുക്തങ്ങളുടെ നിർമ്മാണത്തിനാണ് പ്ലാന്റ് ഉപയോഗിക്കുക. പ്രതിവർഷം 24,000 ടൺ സ്ഥാപിത ശേഷിയുള്ള പ്ലാന്റ് കമ്പനിക്കും, ഗോവയിലും ചെന്നെയിലും ഹൈദരാബാദിലുമുള്ള എച്ച് ടി എൽ പ്ലാന്റുകൾക്കും ആവശ്യമായ വിവിധ ഗ്രെയ്‌ഡുകളിലുള്ള പോളിമറുടെ ലഭ്യത ഉറപ്പുവരുത്തും. ഒപ്പം, […]
എച്ച്എഫ്സിഎൽ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 3.90 ശതമാനം ഉയർന്നു. കമ്പനിയുടെ ഉപസ്ഥാപനമായ എച്ച് ടി എൽ, തമിഴ്നാട്ടിലെ ഹൊസൂർ പ്ലാന്റിൽ പോളിമർ കോംപൗണ്ടിങ് പ്ലാന്റ് സ്ഥാപിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ നിർമിക്കുന്നതിനുള്ള, വിവിധ ഗ്രിഡുകളിലും കളറുകളിലും ലഭ്യമാകുന്ന, പോളിയോലെഫിൻ സംയുക്തങ്ങളുടെ നിർമ്മാണത്തിനാണ് പ്ലാന്റ് ഉപയോഗിക്കുക.
പ്രതിവർഷം 24,000 ടൺ സ്ഥാപിത ശേഷിയുള്ള പ്ലാന്റ് കമ്പനിക്കും, ഗോവയിലും ചെന്നെയിലും ഹൈദരാബാദിലുമുള്ള എച്ച് ടി എൽ പ്ലാന്റുകൾക്കും ആവശ്യമായ വിവിധ ഗ്രെയ്‌ഡുകളിലുള്ള പോളിമറുടെ ലഭ്യത ഉറപ്പുവരുത്തും. ഒപ്പം, ആഭ്യന്തര-ആഗോള വിപണികളിൽ വിതരണം ചെയ്യുന്ന ഒപ്റ്റിക്കൽ ഫൈബറിന്റെ നിർമ്മാണത്തിനുള്ള പ്രധാന ഘടകമായതിനാൽ കമ്പനിയുടെ ലാഭക്ഷമതയും വർധിക്കും.
ഇതോടൊപ്പം, കമ്പനിയ്ക്ക് 202.60 കോടി രൂപയുടെ ഓർഡർ ലഭിച്ചിട്ടുണ്ട്. ഇതിൽ 167.60 കോടി രൂപയുടെ ഓർഡർ റിലൈൻസ് റീട്ടെയിൽ ലിമിറ്റഡ്, റിലൈൻസ് പ്രൊജക്റ്റ് ആൻഡ് പ്രോപ്പർട്ടി മാനേജ്‌മെന്റ് സർവീസ് ലിമിറ്റഡ് എന്നിവരിൽ നിന്നുമാണ്. ഒപ്റ്റിക്കൽ ഫൈബർ കേബിളിന്റെ വിതരണത്തിനായുള്ള ഓർഡറാണ് ലഭിച്ചിട്ടുള്ളത്. കൂടാതെ, വിവിധ തരത്തിലുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിളിന്റെ വിതരണത്തിനായി 35 കോടി രൂപയുടെ മറ്റൊരു വിദേശ ഓർഡറും ലഭിച്ചിട്ടുണ്ട്. ഓഹരി ഇന്ന് 2.53 ശതമാനം നേട്ടത്തിൽ 70.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.