image

19 Sep 2022 8:32 AM GMT

Stock Market Updates

റെയിൽവേ ഓർഡർ: ഇൻഡോ നാഷണൽ ഓഹരികൾ 20 ശതമാനം ഉയർന്നു

MyFin Bureau

റെയിൽവേ ഓർഡർ: ഇൻഡോ നാഷണൽ ഓഹരികൾ 20 ശതമാനം ഉയർന്നു
X

Summary

ഇൻഡോ നാഷണൽ ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് 20 ശതമാനം ഉയർന്നു. കമ്പനിയുടെ ഗോവയിലുള്ള ഉപസ്ഥാപനം കിൻകോ ലിമിറ്റഡിന് 113 കോടി രൂപയുടെ ഓർഡർ ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ചെന്നൈയിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നും വന്ദേ ഭാരത് സെമി ഹൈസ്പീഡ് ട്രെയിനുകൾക്കുള്ള മോഡുലാർ ഇന്റീരിയർ നൽകുന്നതിനും, ഘടിപ്പിക്കുന്നതിനുമാണ് കരാർ. ഈ വർഷം ആദ്യം കമ്പനിക്ക് വന്ദേ ഭാരത് ട്രെയിനുകളിലെ 68 എണ്ണത്തി​ന്റെ ഫ്രണ്ട് ഓർഡർ ലഭിച്ചിരുന്നു. ശക്തമായ ഓർഡർ ബുക്കിനോടൊപ്പം, നിലവിൽ ലഭിച്ച ഓർഡറും കിൻകോയെ […]


ഇൻഡോ നാഷണൽ ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് 20 ശതമാനം ഉയർന്നു. കമ്പനിയുടെ ഗോവയിലുള്ള ഉപസ്ഥാപനം കിൻകോ ലിമിറ്റഡിന് 113 കോടി രൂപയുടെ ഓർഡർ ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ചെന്നൈയിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നും വന്ദേ ഭാരത് സെമി ഹൈസ്പീഡ് ട്രെയിനുകൾക്കുള്ള മോഡുലാർ ഇന്റീരിയർ നൽകുന്നതിനും, ഘടിപ്പിക്കുന്നതിനുമാണ് കരാർ.

ഈ വർഷം ആദ്യം കമ്പനിക്ക് വന്ദേ ഭാരത് ട്രെയിനുകളിലെ 68 എണ്ണത്തി​ന്റെ ഫ്രണ്ട് ഓർഡർ ലഭിച്ചിരുന്നു. ശക്തമായ ഓർഡർ ബുക്കിനോടൊപ്പം, നിലവിൽ ലഭിച്ച ഓർഡറും കിൻകോയെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ട്രെയിൻ ഇന്റീരിയർ വിതരണക്കാരായി മാറ്റുമെന്ന് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നു. കിൻകോയുടെ ഐആർഐഎസ് അംഗീകാരം ലഭിച്ച റെയിൽവേ ഡിവിഷൻ ലോകോത്തര ഗുണ നിലവാരമുള്ള ഉത്പന്നങ്ങൾ കഴിഞ്ഞ 15 വർഷത്തിലധികമായി ഇന്ത്യൻ റെയിൽവേയ്ക്ക് നൽകുന്നുണ്ട്. ഓഹരി ഇന്ന് 19.99 ശതമാനം നേട്ടത്തിൽ 409.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.