15 Sep 2022 8:17 AM GMT
Summary
ടയർ നിർമാതാക്കളായ സിയറ്റിന്റെ ഓഹരികൾ ഇന്ന് വിപണിയിൽ 20 ശതമാനം ഉയർന്നു. മാനേജ്‌മെന്റ് നൽകിയ കമ്പനിയുടെ വളർച്ചാ അവലോകനം നിക്ഷേപകർക്കിടയിൽ മികച്ച പ്രതികരണം സൃഷ്ടിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ഡിമാന്റ് വർധിക്കുന്നതിനാലും, നിലവിലുള്ള ഡിമാൻഡ് വളർച്ച സ്ഥിരമായി തുടരുന്നതിനാലും മികച്ച പുരോഗതിയുണ്ടാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. എങ്കിലും കമ്പനിയുടെ കയറ്റുമതിയിൽ അല്പം മാന്ദ്യമുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. അസംസ്‌കൃത വസ്തുക്കളിലുണ്ടായ വിലക്കുറവിന്റെ ഗുണം നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദം മുതൽ പ്രകടമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കൂടാതെ, […]
ടയർ നിർമാതാക്കളായ സിയറ്റിന്റെ ഓഹരികൾ ഇന്ന് വിപണിയിൽ 20 ശതമാനം ഉയർന്നു. മാനേജ്‌മെന്റ് നൽകിയ കമ്പനിയുടെ വളർച്ചാ അവലോകനം നിക്ഷേപകർക്കിടയിൽ മികച്ച പ്രതികരണം സൃഷ്ടിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്.
വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ഡിമാന്റ് വർധിക്കുന്നതിനാലും, നിലവിലുള്ള ഡിമാൻഡ് വളർച്ച സ്ഥിരമായി തുടരുന്നതിനാലും മികച്ച പുരോഗതിയുണ്ടാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. എങ്കിലും കമ്പനിയുടെ കയറ്റുമതിയിൽ അല്പം മാന്ദ്യമുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. അസംസ്‌കൃത വസ്തുക്കളിലുണ്ടായ വിലക്കുറവിന്റെ ഗുണം നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദം മുതൽ പ്രകടമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കൂടാതെ, വരുമാന (Ebitda) മാർജിൻ 10 മുതൽ 12 ശതമാനം വരെയാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 6 ശതമാനവും, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 7.6 ശതമാനവുമായിരുന്നു വരുമാന മാർജിൻ. ഓഹരി ഇന്ന് 1,385.05 രൂപയിൽ വ്യാപാരം ആരംഭിച്ചു. ഉയർന്ന ഡിമാന്റ് മൂലം 1,661 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.