15 Sep 2022 8:44 AM GMT
Summary
ബാലാജി അമിൻസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.39 ശതമാനം ഉയർന്നു. സ്പെഷ്യൽറ്റി കെമിക്കലുകളുടെ നിർമാണത്തിനായുള്ള ഗ്രീൻ ഫീൽഡ് പദ്ധതിയുടെ ആദ്യഘട്ട കമ്മീഷനിങ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. സെപ്തംബർ മാസം അവസാനത്തോടെ പ്ലാന്റിൽ വാണിജ്യ ഉത്പാദനം ആരംഭിക്കും. പ്രതിവർഷം 15,000 ടണ്ണിന്റെ ഡൈ മീതൈൽ കാർബണേറ്റ്/ പ്രൊപ്പലീൻ കാർബണേറ്റ്, 15,000 ടണ്ണിന്റെ പ്രൊപ്പലീൻ ഗ്ലൈക്കോൾ എന്നിവ ഉത്പാദപ്പിക്കുന്നതിനുള്ള ശേഷി ലഭിക്കും. ഇന്ത്യയിൽ ഡൈ മീതൈൽ കാർബണേറ്റ്, പ്രൊപ്പലീൻ കാർബണേറ്റ് എന്നിവയുടെ ഏക നിർമ്മാതാവാണ് ബാലാജി അമിൻസ്. നിലവിൽ, […]
ബാലാജി അമിൻസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.39 ശതമാനം ഉയർന്നു. സ്പെഷ്യൽറ്റി കെമിക്കലുകളുടെ നിർമാണത്തിനായുള്ള ഗ്രീൻ ഫീൽഡ് പദ്ധതിയുടെ ആദ്യഘട്ട കമ്മീഷനിങ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്.
സെപ്തംബർ മാസം അവസാനത്തോടെ പ്ലാന്റിൽ വാണിജ്യ ഉത്പാദനം ആരംഭിക്കും. പ്രതിവർഷം 15,000 ടണ്ണിന്റെ ഡൈ മീതൈൽ കാർബണേറ്റ്/ പ്രൊപ്പലീൻ കാർബണേറ്റ്, 15,000 ടണ്ണിന്റെ പ്രൊപ്പലീൻ ഗ്ലൈക്കോൾ എന്നിവ ഉത്പാദപ്പിക്കുന്നതിനുള്ള ശേഷി ലഭിക്കും. ഇന്ത്യയിൽ ഡൈ മീതൈൽ കാർബണേറ്റ്, പ്രൊപ്പലീൻ കാർബണേറ്റ് എന്നിവയുടെ ഏക നിർമ്മാതാവാണ് ബാലാജി അമിൻസ്.
നിലവിൽ, ഡൈ മീതൈൽ കാർബണേറ്റിനുള്ള പ്രതിവർഷ ആഭ്യന്തര ഡിമാൻഡ് 8,000 മുതൽ 9,000 ടണ്ണാണ്. ഫാർമാ വ്യവസായത്തിലും മറ്റുമാണ് ഇത് ഉപയോഗിക്കുന്നത്. പ്രൊപ്പലീൻ ഗ്ലൈക്കോളിന്റെ ഡിമാൻഡ് 1,70,000 മുതൽ 1,80,000 ടണ്ണും, പ്രൊപ്പലീൻ കാർബണേറ്റിന്റെ ഡിമാൻഡ് 3,000 മുതൽ 4,000 ടണ്ണും ആണ്. പ്രധാനമായും ഇറക്കുമതിയിലൂടെയാണ് ഇത് നിറവേറ്റുന്നത്.
പോളി കാർബണേറ്റ്, ലിഥിയം ബാറ്ററി എന്നിവയുടെ നിർമ്മാണത്തിനും ഡൈ മീതൈൽ കാർബണേറ്റ് ഉപയോഗിക്കുന്നുണ്ട്. വിവിധ സർക്കാർ സംരംഭങ്ങളുടെ പിന്തുണയോടെ ഇന്ത്യയിൽ ഇതിന്റെ ഉപഭോഗം ഗണ്യമായി വർധിക്കും. പ്രവർത്തനത്തിന്റെ ആദ്യ വർഷത്തിൽ തന്നെ കമ്പനിക്ക് പ്ലാന്റിന്റെ 60-70 ശതമാനം ശേഷി വിനിയോഗിക്കാനാവുമെന്നു കരുതപ്പെടുന്നു. ഓഹരി ഇന്ന് 1.61 ശതമാനം നേട്ടത്തിൽ, 3,739.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.