13 Sep 2022 8:47 AM GMT
Summary
വാർഡ് വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 3 ശതമാനം ഉയർന്നു. കമ്പനി അതിന്റെ ആദ്യത്തെ ആഗോള റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് സെന്റർ സിംഗപ്പൂരിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. സിംഗപ്പൂരിലെ വാർഡ് വിസാർഡ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാകും സെന്ററും, ആഗോള സെയിൽസ് ഓഫീസും സ്ഥാപിക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ വർധിച്ചു വരുന്ന ആവശ്യവും, സുരക്ഷയ്ക്കായുള്ള ഉത്പന്നങ്ങൾ വികസിപ്പിക്കേണ്ട ആവശ്യവും കണക്കിലെടുത്താണ് കമ്പനി ഈ തീരുമാനമെടുത്തത്. ഇരുചക്ര, മുച്ചക്ര, നാലു ചക്ര […]
വാർഡ് വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 3 ശതമാനം ഉയർന്നു. കമ്പനി അതിന്റെ ആദ്യത്തെ ആഗോള റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് സെന്റർ സിംഗപ്പൂരിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. സിംഗപ്പൂരിലെ വാർഡ് വിസാർഡ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാകും സെന്ററും, ആഗോള സെയിൽസ് ഓഫീസും സ്ഥാപിക്കുക.
ഇലക്ട്രിക് വാഹനങ്ങളുടെ വർധിച്ചു വരുന്ന ആവശ്യവും, സുരക്ഷയ്ക്കായുള്ള ഉത്പന്നങ്ങൾ വികസിപ്പിക്കേണ്ട ആവശ്യവും കണക്കിലെടുത്താണ് കമ്പനി ഈ തീരുമാനമെടുത്തത്. ഇരുചക്ര, മുച്ചക്ര, നാലു ചക്ര വാഹങ്ങളുടെ ഗവേഷണത്തിനും, വികസനത്തിനും പുറമെ, സാങ്കേതികമായി മുന്നിട്ടു നിൽക്കുന്ന ഇലക്ട്രിക് വാഹനങ്ങളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ, സെൽ കെമിസ്ട്രി, പാക് അസംബ്ലി, ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം, മോട്ടോറുകൾ, മറ്റു ഇവി ഘടകങ്ങൾ എന്നിവയിലും കമ്പനി ഗവേഷണം നടത്തും.
സുരക്ഷാ മാർഗങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് പ്രമുഖ സർട്ടിഫിക്കേഷൻ ഏജൻസികളുമായി ചേർന്ന് നൂതന ബാറ്ററി സംവിധാനം വികസിപ്പിക്കുന്നതിനും കമ്പനി ശ്രദ്ധിക്കും. ഇലക്ട്രിക് വാഹന വിഭാഗത്തിലെ മുൻനിര കമ്പനിയാണ് വാർഡ് വിസാർഡ് ഇന്നോവേഷൻ ആൻഡ് മൊബിലിറ്റി. ജോയ് ഇലക്ട്രിക് ബൈക്കാണ് കമ്പനിയുടെ പ്രധാന ബ്രാൻഡ്. ഓഹരി ഇന്ന് 62.05 രൂപ വരെ ഉയർന്നു. പിന്നീട് 1.83 ശതമാനം നേട്ടത്തിൽ 61.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.