5 Sept 2022 11:12 PM
Summary
കമ്പനി: അദാനി തുറമുഖവും പ്രത്യേക സാമ്പത്തിക മേഖലയും ശുപാര്‍ശ: വാങ്ങുക നിലവിലെ വിപണി വില: 851.55 രൂപ സാമ്പത്തിക ഇടനിലക്കാരന്‍: നോമുറ അദാനി തുറമുഖങ്ങളും പ്രത്യേക സാമ്പത്തിക മേഖലയും (എപിഎസ്ഇഇസഡ്; APSEZ) ) ഒരു സംയോജിത ലോജിസ്റ്റിക് കമ്പനിയായി മാറാനുള്ള പ്രക്രിയയിലാണ് അതിന്റെ സംരംഭകർ. ഇതിനു മാനേജ്‌മെന്റ് കണക്കനുസരിച്ച് 2023-2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയ്ക്ക് 23,000 കോടി രൂപ ആവശ്യമായി വന്നേക്കാം. അത്തരത്തിലൊരു തീവ്ര മൂലധന ചെലവ് ഘട്ടത്തിലേക്കാണ് കമ്പനി നീങ്ങുന്നത്. കൂടാതെ, ഫിച്ച് റേറ്റിംഗിന്റെ സമീപകാല […]
കമ്പനി: അദാനി തുറമുഖവും പ്രത്യേക സാമ്പത്തിക മേഖലയും
ശുപാര്‍ശ: വാങ്ങുക
നിലവിലെ വിപണി വില: 851.55 രൂപ
സാമ്പത്തിക ഇടനിലക്കാരന്‍: നോമുറ
അദാനി തുറമുഖങ്ങളും പ്രത്യേക സാമ്പത്തിക മേഖലയും (എപിഎസ്ഇഇസഡ്; APSEZ) ) ഒരു സംയോജിത ലോജിസ്റ്റിക് കമ്പനിയായി മാറാനുള്ള പ്രക്രിയയിലാണ് അതിന്റെ സംരംഭകർ. ഇതിനു മാനേജ്‌മെന്റ് കണക്കനുസരിച്ച് 2023-2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയ്ക്ക് 23,000 കോടി രൂപ ആവശ്യമായി വന്നേക്കാം. അത്തരത്തിലൊരു തീവ്ര മൂലധന ചെലവ് ഘട്ടത്തിലേക്കാണ് കമ്പനി നീങ്ങുന്നത്. കൂടാതെ, ഫിച്ച് റേറ്റിംഗിന്റെ സമീപകാല റിപ്പോര്‍ട്ടുകള്‍ ഗ്രൂപ്പ് ലിവറേജില്‍ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഈ ആശങ്കകള്‍ അതിരുകടന്നതാണെന്നാണ് ബ്രോക്കറേജ് വിശ്വസിക്കുന്നത്.
2016 സാമ്പത്തിക വര്‍ഷം മുതല്‍ റിലേറ്റഡ് പാര്‍ട്ടി ലോണുകള്‍ നല്‍കാതെ അദാനി പോര്‍ട്ട് ശ്രദ്ധിച്ചിട്ടുണ്ട്. കൂടാതെ ഓഹരി വാഗ്ദാനങ്ങളും കുറയ്ക്കുകയും ചെയ്തു. ഗ്രൂപ്പ് കമ്പനികളിലേയ്ക്ക് പരിമിതമായ എക്‌സ്‌പോഷര്‍ ഉള്ളതിനാല്‍, ഗ്രൂപ്പ് പ്രകടനത്തില്‍ നിന്ന് അദാനി പോര്‍ട്ട് നന്നായി ഇന്‍സുലേറ്റ് ചെയ്തിട്ടുണ്ടെന്ന് നോമുറയിലെ വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു. 2016-2022 സാമ്പത്തിക വര്‍ഷങ്ങളില്‍ അദാനി സ്ഥാപനങ്ങളിലേക്കുള്ള പണലഭ്യത മെച്ചപ്പെട്ടു. പലിശ ചെലവുകള്‍ നികത്താനും സാധിച്ചു. റിലേറ്റീവ് ലിവറേജ് ലെവലുകള്‍ കുറഞ്ഞു. അതോടൊപ്പം വ്യക്തിഗത സ്ഥാപനങ്ങള്‍ ഓഹരി വാഗ്ദാനങ്ങള്‍ കുറയ്ക്കുന്നതിനും സാക്ഷ്യം വഹിച്ചു. ഇത് കാലാവധി പൂര്‍ത്തിയായ ബാധ്യത തിരിച്ചടവിന് റീഫിനാന്‍സ് ചെയ്യുന്നതിന് മതിയായ തലത്തിലേയ്ക്ക് നയിക്കുന്നു. കൂടാതെ അദാനി പോര്‍ട്ട്ന് ഓഹരി അമിതമായി പണയം വയ്‌ക്കേണ്ട ആവശ്യമില്ല.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മാനേജ്‌മെന്റ് നിര്‍ദ്ദേശത്തിന് മുകളിലാണ് പോര്‍ട്ട് വോള്യം. അദാനി പോര്‍ട്ട് വോളിയം 91 മില്യണ്‍ ടണ്‍ ആണ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിമാസ വോള്യങ്ങള്‍ 30-31 മില്യണ്‍ ടണ്‍ എന്ന നിരക്കിലാണ്. ഈ നിരക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മാനേജ്‌മെന്റ് ഉദ്ദേശിക്കുന്ന 350-360 മില്യണ്‍ ടണ്ണിലേക്കാള്‍ ഉയര്‍ന്നതാണ്. കൂടാതെ, അദാനി ലോജിസ്റ്റിക്സ് (എഎല്‍എല്‍) സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോണ്‍കോറില്‍ നിന്നുള്ള കണ്ടെയ്നര്‍ ട്രെയിന്‍ വിപണി വിഹിതത്തില്‍ ഗണ്യമായ നേട്ടം കൈവരിച്ചു. ലോജിസ്റ്റിക്സിലും വെയര്‍ഹൗസിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ച് 23,000 കോടി രൂപയുടെ മൂലധന ചെലവ് നടപ്പിലാക്കുന്നതിനൊപ്പം 2023-25 സാമ്പത്തിക വര്‍ഷത്തില്‍ വെയര്‍ഹൗസിംഗും ലോജിസ്റ്റിക്‌സും വിപണി വിഹിതം വർധിപ്പിക്കുമെന്നും നോമുറ പ്രതീക്ഷിക്കുന്നു.