image

2 Sept 2022 3:40 PM IST

Stock Market Updates

മികച്ച വരുമാനം: ഓട്ടോമോട്ടീവ് സ്റ്റാമ്പിങ്സ് ഓഹരികൾക്ക് വൻ ഉയർച്ച

MyFin Bureau

മികച്ച വരുമാനം: ഓട്ടോമോട്ടീവ് സ്റ്റാമ്പിങ്സ് ഓഹരികൾക്ക് വൻ ഉയർച്ച
X

Summary

ജൂൺ പാദത്തിൽ മികച്ച വരുമാനം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഓട്ടോമോട്ടീവ് സ്റ്റാമ്പിങ്സ് ആൻഡ് അസംബ്ലീസ് ഓഹരികൾ 20 ശതമാനം ഉയർന്നു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 73.93 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 8.80 കോടി രൂപയുടെ അറ്റനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ഈ കാലയളവിൽ കമ്പനിയുടെ മൊത്ത വരുമാനം 94.18 കോടി രൂപയിൽ നിന്നും 122.66 ശതമാനം ഉയർന്ന് 209.71 കോടി രൂപയായി. ഓഹരി ഇന്ന് 502.10 രൂപ വരെ ഉയർന്നിരുന്നു. തുടർന്ന് 19.37 […]


ജൂൺ പാദത്തിൽ മികച്ച വരുമാനം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഓട്ടോമോട്ടീവ് സ്റ്റാമ്പിങ്സ് ആൻഡ് അസംബ്ലീസ് ഓഹരികൾ 20 ശതമാനം ഉയർന്നു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 73.93 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 8.80 കോടി രൂപയുടെ അറ്റനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.

ഈ കാലയളവിൽ കമ്പനിയുടെ മൊത്ത വരുമാനം 94.18 കോടി രൂപയിൽ നിന്നും 122.66 ശതമാനം ഉയർന്ന് 209.71 കോടി രൂപയായി. ഓഹരി ഇന്ന് 502.10 രൂപ വരെ ഉയർന്നിരുന്നു. തുടർന്ന് 19.37 ശതമാനം നേട്ടത്തിൽ 499.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിൽ ഇന്നു മാത്രം 1.17 ലക്ഷം ഓഹരികളുടെ കൈമാറ്റമാണ് നടന്നത്. കഴിഞ്ഞ രണ്ട് ആഴ്ചകളിലെ ശരാശരി ഓഹരി വ്യാപാരം 0.12 ലക്ഷമാണ്.