1 Sep 2022 8:05 AM GMT
Summary
ട്രൈജിൻ ടെക്നോളജീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7 ശതമാനത്തോളം ഉയർന്ന് 108.25 രൂപ വരെയെത്തി. കമ്പനിയുടെ ഉപസ്ഥാപനത്തിന് വെർമോണ്ട് സർക്കാരിന്റെ ഏജൻസി ഓഫ് ഡിജിറ്റൽ സർവീസിന്റെ 5 മില്യൺ ഡോളർ കരാർ ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഐടി പ്രൊജക്റ്റ് മാനേജർമാർ, ബിസിനസ് അനലിസ്റ്റ്, മറ്റ് ഐടി പ്രൊഫഷണൽ ജീവനക്കാർ എന്നിവർക്ക് വെർമോണ്ടിന്റെ മെഡിക്എയ്‌ഡ് എന്റർപ്രൈസ് സിസ്റ്റം നടപ്പിലാക്കുന്നതിനാവശ്യമായ സാങ്കേതിക സേവനങ്ങൾ നൽകുന്നതിനാണ് കരാർ. രണ്ടു വർഷത്തേക്കാണ് കരാറെങ്കിലും കാലാവധി രണ്ടു വർഷത്തേക്കു കൂടി നീട്ടാനിടയുണ്ട്. നിലവിലെ […]
ട്രൈജിൻ ടെക്നോളജീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7 ശതമാനത്തോളം ഉയർന്ന് 108.25 രൂപ വരെയെത്തി. കമ്പനിയുടെ ഉപസ്ഥാപനത്തിന് വെർമോണ്ട് സർക്കാരിന്റെ ഏജൻസി ഓഫ് ഡിജിറ്റൽ സർവീസിന്റെ 5 മില്യൺ ഡോളർ കരാർ ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്.
ഐടി പ്രൊജക്റ്റ് മാനേജർമാർ, ബിസിനസ് അനലിസ്റ്റ്, മറ്റ് ഐടി പ്രൊഫഷണൽ ജീവനക്കാർ എന്നിവർക്ക് വെർമോണ്ടിന്റെ മെഡിക്എയ്‌ഡ് എന്റർപ്രൈസ് സിസ്റ്റം നടപ്പിലാക്കുന്നതിനാവശ്യമായ സാങ്കേതിക സേവനങ്ങൾ നൽകുന്നതിനാണ് കരാർ. രണ്ടു വർഷത്തേക്കാണ് കരാറെങ്കിലും കാലാവധി രണ്ടു വർഷത്തേക്കു കൂടി നീട്ടാനിടയുണ്ട്.
നിലവിലെ കരാർ, ട്രൈജിന്റെ പൊതുമേഖലാ ബിസിനസ്സിലുള്ള വിപുലീകരണത്തിന്റെ തുടർച്ചയാണെന്ന് കമ്പനി അറിയിച്ചു. പ്രത്യേകിച്ചും, കഴിഞ്ഞ കുറച്ചു കാലങ്ങളായി വളർച്ചയുള്ള ആരോഗ്യ മേഖലയിലും, മെഡിക്എയ്‌ഡ് ബിസിനസ്സിലും. ന്യൂ ജേഴ്സി, ന്യൂ മെക്സിക്കോ, ന്യൂയോർക്ക്, മസാച്യുസെറ്റ്സ്, മിനസോട്ട, നോർത്ത് കരോലിന, വെസ്റ്റ് വിർജീനിയ തുടങ്ങിയ അമേരിക്കൻ സംസ്ഥാനങ്ങളിലെല്ലാം കമ്പനിയുടെ ബിസിനസിന് വളർച്ചയുണ്ട്.