image

1 Sep 2022 7:40 AM GMT

Stock Market Updates

പെരുകുന്ന നഷ്ടം: സ്‌പൈസ് ജെറ്റ് ഓഹരികൾ 3 ശതമാനം താഴ്ചയിൽ

Bijith R

പെരുകുന്ന നഷ്ടം: സ്‌പൈസ് ജെറ്റ് ഓഹരികൾ 3 ശതമാനം താഴ്ചയിൽ
X

Summary

സ്‌പൈസ് ജെറ്റിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 14.65 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സഞ്ജീവ് തനേജയുടെ രാജിക്ക് പിന്നാലെയാണ് വില ഇടിഞ്ഞത്. ജൂൺ പാദത്തിൽ കമ്പനിക്കു വലിയ നഷ്ടം ഉണ്ടായതിനെത്തുടർന്നാണ് തനേജയുടെ രാജി. ജൂൺ പാദത്തിൽ കമ്പനി 788.82 കോടി രൂപയുടെ അറ്റനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടു മുമ്പുള്ള മാർച്ച് പാദത്തിൽ അറ്റനഷ്ടം 457.97 കോടി രൂപയായിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ കമ്പനിക്ക് 729 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു. ജൂൺ പാദത്തിൽ മൊത്ത […]


സ്‌പൈസ് ജെറ്റിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 14.65 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സഞ്ജീവ് തനേജയുടെ രാജിക്ക് പിന്നാലെയാണ് വില ഇടിഞ്ഞത്. ജൂൺ പാദത്തിൽ കമ്പനിക്കു വലിയ നഷ്ടം ഉണ്ടായതിനെത്തുടർന്നാണ് തനേജയുടെ രാജി. ജൂൺ പാദത്തിൽ കമ്പനി 788.82 കോടി രൂപയുടെ അറ്റനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടു മുമ്പുള്ള മാർച്ച് പാദത്തിൽ അറ്റനഷ്ടം 457.97 കോടി രൂപയായിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ കമ്പനിക്ക് 729 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു.

ജൂൺ പാദത്തിൽ മൊത്ത വരുമാനം 2,478 കോടി രൂപയായി. തൊട്ടു മുമ്പുള്ള മാർച്ച് പാദത്തിൽ വരുമാനം 2,124 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,265 കോടി രൂപയായിരുന്നു.

ബിസിനസ്സ് യാത്രകളിലും, ഒഴിവുസമയ യാത്രകളിലും ഉണ്ടായ വർദ്ധനവു മൂലം കമ്പനിക്ക് ശക്തമായ തിരിച്ചുവരവുണ്ടായെങ്കിലും, രൂപയുടെ വിനിമയ നിരക്കിലെ തകർച്ചയും, ഉയർന്ന ഏവിയേഷൻ ഇന്ധന വിലയും, മറ്റു വില സമ്മർദ്ദങ്ങളും, കോവിഡിന്റെ ആഘാതവും കമ്പനിയെ സാരമായി ബാധിച്ചു. സിഎഫ്ഒ തസ്തികയിലേക്ക് പുതിയ ഒരാളെ കണ്ടെത്തിയിട്ടുണ്ടെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. സെപ്റ്റംബറിൽ നിയമനം നടത്തും. കമ്പനി 200 മില്യൺ ഡോളർ സമാഹരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് 39.60 രൂപ വരെ താഴ്ന്ന ഓഹരി, 3.13 ശതമാനം നഷ്ടത്തിൽ 44.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.