image

23 Aug 2022 9:16 AM GMT

Stock Market Updates

ബോണസ് ഇഷ്യൂ: ശിവാലിക്ക് ബൈമെറ്റൽ ഓഹരികൾ 5 ശതമാനം ഉയർന്നു

MyFin Bureau

ബോണസ് ഇഷ്യൂ: ശിവാലിക്ക് ബൈമെറ്റൽ ഓഹരികൾ 5 ശതമാനം ഉയർന്നു
X

Summary

ശിവാലിക്ക് ബൈമെറ്റലിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 8 ശതമാനം ഉയർന്നു. ഓഹരി ഉടമകൾക്കായി ബോണസ് ഓഹരികൾ നൽകുന്നതുമായി ബന്ധപ്പെട്ട യോഗം ഓഗസ്റ്റ് 29 നു ചേരുമെന്ന് കമ്പനി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ്, അഗ്രിക്കൾച്ചർ, മെഡിക്കൽ, പ്രതിരോധം, വ്യവസായം എന്നീ മേഖലകളിൽ ഉപയോഗിക്കുന്ന സ്വിച്ചിങ് ഉപകരണങ്ങൾക്ക് വേണ്ടിയുള്ള തെർമോ സ്റ്റാറ്റിക് ബൈമെറ്റൽ/ ട്രൈമെറ്റൽ സ്ട്രിപ്പുകളുടെ നിർമ്മാണവും വില്പനയുമാണ് കമ്പനി നടത്തുന്നത്. കമ്പനിയുടെ അറ്റാദായം 53.07 ശതമാനം ഉയർന്നു 17.11 കോടി രൂപയായി. പ്രവർത്തനങ്ങളിൽ […]


ശിവാലിക്ക് ബൈമെറ്റലിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 8 ശതമാനം ഉയർന്നു. ഓഹരി ഉടമകൾക്കായി ബോണസ് ഓഹരികൾ നൽകുന്നതുമായി ബന്ധപ്പെട്ട യോഗം ഓഗസ്റ്റ് 29 നു ചേരുമെന്ന് കമ്പനി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്.

ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ്, അഗ്രിക്കൾച്ചർ, മെഡിക്കൽ, പ്രതിരോധം, വ്യവസായം എന്നീ മേഖലകളിൽ ഉപയോഗിക്കുന്ന സ്വിച്ചിങ് ഉപകരണങ്ങൾക്ക് വേണ്ടിയുള്ള തെർമോ സ്റ്റാറ്റിക് ബൈമെറ്റൽ/ ട്രൈമെറ്റൽ സ്ട്രിപ്പുകളുടെ നിർമ്മാണവും വില്പനയുമാണ് കമ്പനി നടത്തുന്നത്. കമ്പനിയുടെ അറ്റാദായം 53.07 ശതമാനം ഉയർന്നു 17.11 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നും, ഉത്പന്നങ്ങളിൽ നിന്നും ലഭിച്ച ഉയർന്ന വരുമാനമാണ് ഇതിനു കാരണം.

വ്യാപാരത്തിനിടയിൽ ഓഹരി ഇന്ന് 551.15 രൂപ വരെ ഉയർന്നു. 4.78 ശതമാനം നേട്ടത്തിൽ 534.65 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. വിപണിയിൽ 0.24 ലക്ഷം ഓഹരികളുടെ കൈമാറ്റമാണ് നടന്നത്. കഴിഞ്ഞ രണ്ട് ആഴ്ചകളിൽ ഓഹരിയുടെ ശരാശരി വ്യാപാര തോത് 0.17 ലക്ഷമാണ്.