22 Aug 2022 9:08 AM GMT
Summary
ജില്ലെറ്റ് ഇന്ത്യയുടെ ഓഹരികൾ, വ്യാപാരത്തിനിടയിൽ 7 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ, പലവിധ പ്രതികൂല സാഹചര്യങ്ങളിലും കമ്പനിയുടെ അറ്റാദായം 145.51 ശതമാനം ഉയർന്നതിനെ തുടർന്നാണ് ഓഹരികളിൽ വർധന. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 67.59 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 27.53 കോടി രൂപയായിരുന്നു. കമ്പനിയുടെ വില്പന 27 ശതമാനം ഉയർന്ന് 553 കോടി രൂപയായി. ഗ്രൂമിങ്, ഓറൽ കെയർ ബിസിനസുകൾ ഇരട്ടയക്ക വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. ഇതിനു കാരണം കഴിഞ്ഞ വർഷം […]
ജില്ലെറ്റ് ഇന്ത്യയുടെ ഓഹരികൾ, വ്യാപാരത്തിനിടയിൽ 7 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ, പലവിധ പ്രതികൂല സാഹചര്യങ്ങളിലും കമ്പനിയുടെ അറ്റാദായം 145.51 ശതമാനം ഉയർന്നതിനെ തുടർന്നാണ് ഓഹരികളിൽ വർധന. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 67.59 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 27.53 കോടി രൂപയായിരുന്നു. കമ്പനിയുടെ വില്പന 27 ശതമാനം ഉയർന്ന് 553 കോടി രൂപയായി.
ഗ്രൂമിങ്, ഓറൽ കെയർ ബിസിനസുകൾ ഇരട്ടയക്ക വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. ഇതിനു കാരണം കഴിഞ്ഞ വർഷം കമ്പനി മികച്ച തന്ത്രങ്ങളും, ശക്തമായ ബ്രാൻഡ് അടിത്തറയും സൃഷ്ടിച്ചതാണ്. ബ്രാൻഡ് വളർത്തുന്നതിന് ഉയർന്ന നിക്ഷേപങ്ങളും നടത്തിയിരുന്നു. ഓഹരി ഇന്ന് 5,700.50 രൂപ വരെ ഉയർന്ന്, 3.39 ശതമാനം നേട്ടത്തിൽ 5,504.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.