22 Aug 2022 9:27 AM GMT
Summary
ഓറിയൻ പ്രൊ സൊല്യൂഷന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5 ശതമാനത്തോളം ഉയർന്നു. കമ്പനിക്ക് പ്രമുഖ പൊതുമേഖലാ ബാങ്കിൽ നിന്നും ഓർഡർ ലഭിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. ബാങ്കുമായുള്ള നിലവിലെ സഹകരണം കൂടുതൽ വർധിപ്പിക്കുന്നതിനു സാദ്ധ്യതകൾ നൽകുന്ന ഈ പദ്ധതി ബാങ്കിലെ 24*7 നിരീക്ഷണ സംവിധാനങ്ങൾ നൽകുന്നതിന് വേണ്ടിയാണ്. ഉപഭോക്താക്കളുടെ റെഗുലേറ്ററി ആവശ്യങ്ങൾ നിറവേറ്റുന്നതിനും, വ്യാപാരത്തിനു ശേഷമുള്ള പ്രവർത്തനങ്ങൾ, ഐടി ചെലവുകൾ, റിസ്കുകൾ എന്നിവ നേരിടുന്നതിനും മ്യുറെക്സ് പ്ലാറ്റ്ഫോം സഹായിക്കുന്നു. ബാങ്കിംഗ്, മൊബിലിറ്റി, പേയ്‌മെന്റുകൾ, സർക്കാർ മേഖലകൾ എന്നിവയുടെ ആവശ്യങ്ങൾ […]
ഓറിയൻ പ്രൊ സൊല്യൂഷന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5 ശതമാനത്തോളം ഉയർന്നു. കമ്പനിക്ക് പ്രമുഖ പൊതുമേഖലാ ബാങ്കിൽ നിന്നും ഓർഡർ ലഭിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്.
ബാങ്കുമായുള്ള നിലവിലെ സഹകരണം കൂടുതൽ വർധിപ്പിക്കുന്നതിനു സാദ്ധ്യതകൾ നൽകുന്ന ഈ പദ്ധതി ബാങ്കിലെ 24*7 നിരീക്ഷണ സംവിധാനങ്ങൾ നൽകുന്നതിന് വേണ്ടിയാണ്. ഉപഭോക്താക്കളുടെ റെഗുലേറ്ററി ആവശ്യങ്ങൾ നിറവേറ്റുന്നതിനും, വ്യാപാരത്തിനു ശേഷമുള്ള പ്രവർത്തനങ്ങൾ, ഐടി ചെലവുകൾ, റിസ്കുകൾ എന്നിവ നേരിടുന്നതിനും മ്യുറെക്സ് പ്ലാറ്റ്ഫോം സഹായിക്കുന്നു. ബാങ്കിംഗ്, മൊബിലിറ്റി, പേയ്‌മെന്റുകൾ, സർക്കാർ മേഖലകൾ എന്നിവയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു നൂതന സാങ്കേതിക വിദ്യാ കമ്പനിയാണ് ഓറിയോൺപ്രോ സൊല്യൂഷൻസ്.
ഓഹരി ഇന്ന് 339.50 രൂപ വരെ ഉയർന്നു. ഒടുവിൽ, 2.38 ശതമാനം നേട്ടത്തിൽ 331 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.