image

22 Aug 2022 8:51 AM GMT

Stock Market Updates

അദാനി പവർ ഓഹരികൾ 5 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി

Bijith R

Adani port
X

Summary

അദാനി പവറിന്റെ ഓഹരികൾ ഇന്ന് 5 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെ 432.80 രൂപയിലെത്തി. കമ്പനി 7,017 കോടി രൂപയ്ക്ക് ഡിബി പവർ ലിമിറ്റഡ് ഏറ്റെടുക്കാൻ തീരുമാനിച്ചതാണ് വില ഉയരാൻ കാരണം. വെള്ളിയാഴ്ച വ്യാപാരത്തിനു ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ഡിബി പവർ, ഛത്തീസ്ഗഡിലെ ജഞ്ജ്ഗീർ ചമ്പ ജില്ലയിൽ 2×600 മെഗാവാട്ടിന്റെ താപവൈദ്യുത നിലയം പ്രവർത്തിപ്പിക്കുന്നുണ്ട്. ഡിബി പവറിനു കോൾ ഇന്ത്യ ലിമിറ്റഡുമായി ഇന്ധന വിതരണ കരാറുണ്ട്. കൂടാതെ, അതിന് 923.5 മെഗാ വാട്ട് ദീർഘ കാല-മധ്യ കാല […]


അദാനി പവറിന്റെ ഓഹരികൾ ഇന്ന് 5 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെ 432.80 രൂപയിലെത്തി. കമ്പനി 7,017 കോടി രൂപയ്ക്ക് ഡിബി പവർ ലിമിറ്റഡ് ഏറ്റെടുക്കാൻ തീരുമാനിച്ചതാണ് വില ഉയരാൻ കാരണം. വെള്ളിയാഴ്ച വ്യാപാരത്തിനു ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ഡിബി പവർ, ഛത്തീസ്ഗഡിലെ ജഞ്ജ്ഗീർ ചമ്പ ജില്ലയിൽ 2×600 മെഗാവാട്ടിന്റെ താപവൈദ്യുത നിലയം പ്രവർത്തിപ്പിക്കുന്നുണ്ട്. ഡിബി പവറിനു കോൾ ഇന്ത്യ ലിമിറ്റഡുമായി ഇന്ധന വിതരണ കരാറുണ്ട്. കൂടാതെ, അതിന് 923.5 മെഗാ വാട്ട് ദീർഘ കാല-മധ്യ കാല പവർ പർച്ചേസ് കരാറുമുണ്ട്. അതിനാൽ കമ്പനിയുടെ പ്രവർത്തനങ്ങൾ ലാഭകരമായി നടക്കുന്നു.

ഈ ഏറ്റെടുക്കൽ, ഛത്തീസ്‌ഗഡിൽ താപ വൈദ്യത മേഖലയിലെ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനു അദാനി പവറിനെ സഹായിക്കും. ഓഹരി ഇന്ന് 420.20 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് 419 വരെ താഴ്ന്നു. വ്യാപാരത്തിനിടയിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന 432.80 രൂപ വരെയെത്തി. ഇന്ന് മാത്രം ബി എസ് ഇയിൽ 50.59 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് നടന്നത്. കഴിഞ്ഞ രണ്ടാഴ്ചയിൽ, വ്യാപാരം നടന്ന ഓഹരികളുടെ ശരാശരി തോത് 14.02 ലക്ഷം ഓഹരികളാണ്.