image

19 Aug 2022 9:58 AM GMT

Stock Market Updates

പുതിയ ആന്റിബയോട്ടിക്: വോക്ക്ഹാർട്ട് ഓഹരികൾ 12 ശതമാനം നേട്ടത്തിൽ

MyFin Bureau

പുതിയ ആന്റിബയോട്ടിക്: വോക്ക്ഹാർട്ട് ഓഹരികൾ 12 ശതമാനം നേട്ടത്തിൽ
X

Summary

പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ വോക്ക്ഹാർട്ട് ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 14 ശതമാനത്തോളം ഉയർന്നു. കമ്പനി അതിന്റെ നോവൽ ആന്റിബയോട്ടിക് WCK 5222-ന്റെ ആ​ഗോള ക്ലിനിക്കൽ പഠനം വിജയകരമായി ആരംഭിച്ചതായി അറിയിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. യൂറിനറി ട്രാക്ട് അണുബാധ, ന്യൂമോണിയ പോലുള്ളവയ്ക്ക് ചികിത്സയ്ക്കുന്ന ആന്റി ബയോട്ടിക്കാണിത്. യുഎസ്, യൂറോപ്പ്, ചൈന, ലാറ്റിൻ അമേരിക്ക തുടങ്ങി 11 രാജ്യങ്ങളിലായി 70 സെന്ററുകളിലാണ് പഠനം നടക്കുന്നത്. ഈ പഠനം 18 മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 267.20 രൂപ വരെ ഉയർന്ന […]


പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ വോക്ക്ഹാർട്ട് ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 14 ശതമാനത്തോളം ഉയർന്നു. കമ്പനി അതിന്റെ നോവൽ ആന്റിബയോട്ടിക് WCK 5222-ന്റെ ആ​ഗോള ക്ലിനിക്കൽ പഠനം വിജയകരമായി ആരംഭിച്ചതായി അറിയിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്.

യൂറിനറി ട്രാക്ട് അണുബാധ, ന്യൂമോണിയ പോലുള്ളവയ്ക്ക് ചികിത്സയ്ക്കുന്ന ആന്റി ബയോട്ടിക്കാണിത്. യുഎസ്, യൂറോപ്പ്, ചൈന, ലാറ്റിൻ അമേരിക്ക തുടങ്ങി 11 രാജ്യങ്ങളിലായി 70 സെന്ററുകളിലാണ് പഠനം നടക്കുന്നത്. ഈ പഠനം 18 മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 267.20 രൂപ വരെ ഉയർന്ന ഓഹരി ഇന്ന് 12.45 ശതമാനം നേട്ടത്തിൽ 263.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.