17 Aug 2022 9:53 PM GMT
ഏതു ദിശയിലേക്കെന്നു പിടി തരാതെ വിപണികൾ; സിങ്കപ്പൂർ നിഫ്റ്റി നഷ്ടത്തിൽ
Mohan Kakanadan
Summary
കഴിഞ്ഞ എട്ടു ദിവസത്തെ തുടർച്ചയായ മുന്നേറ്റം നിലനിർത്തി ഇന്ത്യൻ വിപണി ഇന്നലെയും ഉയരത്തിൽ തന്നെയാണ് അവസാനിച്ചത്. നാലു മാസത്തിനു ശേഷമാണ് സെൻസെക്സ് 60,000 കടക്കുന്നത്. ആഗോള വിപണികളെല്ലാം താഴ്ചയിലേക്ക് വീഴുമ്പോഴും സെൻസെക്‌സും നിഫ്റ്റിയും ഇങ്ങനെ പിടിച്ചു നിൽക്കുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശക്തി വെളിവാക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. എങ്കിലും പല മേഖലകളിലും ആശങ്ക നിലനിൽക്കുന്നു. ബാങ്ക് ഓഹരികൾ ഇപ്പോഴും ആകർഷകമായി തുടരുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം; എന്നാൽ ഐടി മേഖല യുഎസ്-യൂറോപ്പ് പ്രതിസന്ധിയെ ആശ്രയിച്ചിരിക്കുന്നു. ടെലികോം മേഖല […]
കഴിഞ്ഞ എട്ടു ദിവസത്തെ തുടർച്ചയായ മുന്നേറ്റം നിലനിർത്തി ഇന്ത്യൻ വിപണി ഇന്നലെയും ഉയരത്തിൽ തന്നെയാണ് അവസാനിച്ചത്. നാലു മാസത്തിനു ശേഷമാണ് സെൻസെക്സ് 60,000 കടക്കുന്നത്. ആഗോള വിപണികളെല്ലാം താഴ്ചയിലേക്ക് വീഴുമ്പോഴും സെൻസെക്‌സും നിഫ്റ്റിയും ഇങ്ങനെ പിടിച്ചു നിൽക്കുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശക്തി വെളിവാക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. എങ്കിലും പല മേഖലകളിലും ആശങ്ക നിലനിൽക്കുന്നു.
ബാങ്ക് ഓഹരികൾ ഇപ്പോഴും ആകർഷകമായി തുടരുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം; എന്നാൽ ഐടി മേഖല യുഎസ്-യൂറോപ്പ് പ്രതിസന്ധിയെ ആശ്രയിച്ചിരിക്കുന്നു.
ടെലികോം മേഖല കൂടുതൽ ശ്രദ്ധയാകർഷിക്കുന്നുണ്ട്. 5G ലേലത്തിൽ നിന്നും ഇതിനകം തന്നെ 18,000 കോടി രൂപയിലധികം ടെലികോം കമ്പനികൾ സർക്കാരിന് അടച്ചു കഴിഞ്ഞു.
അമേരിക്കയിൽ പണപ്പെരുപ്പത്തിന്റെ ആധിക്യം അൽപം കുറഞ്ഞിട്ടുണ്ടെങ്കിലും ഇനിയും നിരക്ക് വർധന ഉണ്ടാകാം എന്നാണ് ഇന്നലെ വൈകിട്ട് പുറത്തുവിട്ട യുഎസ് ഫെഡറൽ റിസർവിന്റെ ജൂലൈ 26-27 ലെ മീറ്റിംഗിന്റെ മിനിട്സ് വെളിവാക്കുന്നത്. ഫെഡിന്റെ അടുത്ത മീറ്റിംഗ് സെപ്റ്റംബർ 20-21 നാണ് കൂടാൻ തീരുമാനിച്ചിട്ടുള്ളത്.
യു എസിൽ നാസ്ഡെക്കും (-164.43) ഡോവ് ജോൺസും (- 171.69) എസ് ആന്റ്പി 500 (-31.16) മെല്ലാം താഴ്ന്നു തന്നെ അവസാനിക്കുകയായിരുന്നു.
ഇന്നലെ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 93.50 ഡോളറിൽ എത്തി.
ഇതിന്റെയൊക്കെ പ്രതിഫലനമെന്നോണം യൂറോപ്യൻ വിപണി ഇന്നലെയും തകർച്ചയിലായിരുന്നു. ലണ്ടൻ ഫുട്‍സിയും പാരീസും ജർമ്മൻ സൂചികകളുമെല്ലാം ചൂവപ്പിൽ തന്നെ അവസാനിച്ചു. ബ്രിട്ടനാകട്ടെ 40 വർഷത്തെ ഏറ്റവും ഭീകരമായ പണപ്പെരുപ്പത്തെ നേരിടുകയാണ്.
ഏഷ്യൻ വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് രാവിലെ കാണുന്നത്. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി രാവിലെ 8.50 നു 28 പോയിന്റ് താഴ്ചയിൽ 17,942 -ലാണ് വ്യപ്രാരം നടക്കുന്നത്. ജപ്പാൻ നിക്കെയും തായ്വാനും താഴ്ചയിൽ തന്നെ. എന്നാൽ ഹാങ് സെങ്ങും ജക്കാർത്ത കോംപസിറ്റും ബുള്ളിഷ് ടെന്റാണ് കാണിക്കുന്നത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ (17, ആഗസ്ത്) 8665.91 കോടി രൂപ വിലയുള്ള ഓഹരികള്‍ വാങ്ങി. വിറ്റത് 6318.69 കോടി രൂപ വിലയുള്ള ഓഹരികളും. അതായതു 2347.22 കോടി രൂപ വിലയുള്ള ഓഹരികൾ അവർ അധികമായി വാങ്ങി. വിപണിയുടെ മുന്നേറ്റത്തിന് പ്രധാന കാരണം ഇതാണ്.
എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 510.23 കോടി രൂപയുടെ ഓഹരികള്‍ അറ്റ വില്‍പ്പന നടത്തി.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,790 രൂപ (ഓഗസ്റ്റ് 18)
ഒരു ഡോളറിന് 79.45 രൂപ (ഓഗസ്റ്റ് 17)
ബ്രെന്റ് ക്രൂഡ് ബാരലിന് 93.50 ഡോളര്‍ (ഓഗസ്റ്റ് 17)
ഒരു ബിറ്റ് കൊയ്‌ന്റെ വില 19,42,239 രൂപ (ഓഗസ്റ്റ് 18, 8.50 am, വസീര്‍എക്‌സ്)