image

17 Aug 2022 9:18 AM GMT

Stock Market Updates

ടെക്‌നോ ഇലക്ട്രിക് ഓഹരികൾ 6 ശതമാനം നേട്ടത്തിൽ

MyFin Bureau

ടെക്‌നോ ഇലക്ട്രിക് ഓഹരികൾ 6 ശതമാനം നേട്ടത്തിൽ
X

Summary

ടെക്‌നോ ഇലക്ട്രിക് ആൻഡ് എഞ്ചിനീയറിങ്ങ് കമ്പനിയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 12.38 ശതമാനം ഉയർന്നു. 1,455 കോടി രൂപയുടെ ഓർഡർ ലഭിച്ചതിനു പിന്നാലെയാണ് ഓഹരി വില ഉയർന്നത്. ഇതിൽ, ഫ്ലൂ-ഗ്യാസ് ഡീസൾഫറൈസേഷനു വേണ്ടി കോട്ടയിലെ രാജസ്ഥാൻ രാജ്യ വൈദ്യുത്‍ ഉത്‌പാദൻ നിഗം ലിമിറ്റഡിൽ നിന്നും 666 കോടി രൂപയുടെയും, ഝലവാറിലെ രാജസ്ഥാൻ രാജ്യ വൈദ്യുത്‍ ഉത്‌പാദൻ നിഗം ലിമിറ്റഡിൽ നിന്നുള്ള 789 കോടി രൂപയുടെയും കരാറുകൾ ഉൾപ്പെടുന്നു. കഴിഞ്ഞയാഴ്ച കമ്പനിയുടെ ട്രാൻസ്മിഷൻ ബിസിനസ് വിഭാ​ഗത്തിന് 680 കോടി […]


ടെക്‌നോ ഇലക്ട്രിക് ആൻഡ് എഞ്ചിനീയറിങ്ങ് കമ്പനിയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 12.38 ശതമാനം ഉയർന്നു. 1,455 കോടി രൂപയുടെ ഓർഡർ ലഭിച്ചതിനു പിന്നാലെയാണ് ഓഹരി വില ഉയർന്നത്. ഇതിൽ, ഫ്ലൂ-ഗ്യാസ് ഡീസൾഫറൈസേഷനു വേണ്ടി കോട്ടയിലെ രാജസ്ഥാൻ രാജ്യ വൈദ്യുത്‍ ഉത്‌പാദൻ നിഗം ലിമിറ്റഡിൽ നിന്നും 666 കോടി രൂപയുടെയും, ഝലവാറിലെ രാജസ്ഥാൻ രാജ്യ വൈദ്യുത്‍ ഉത്‌പാദൻ നിഗം ലിമിറ്റഡിൽ നിന്നുള്ള 789 കോടി രൂപയുടെയും കരാറുകൾ ഉൾപ്പെടുന്നു.

കഴിഞ്ഞയാഴ്ച കമ്പനിയുടെ ട്രാൻസ്മിഷൻ ബിസിനസ് വിഭാ​ഗത്തിന് 680 കോടി രൂപയുടെ ഓർഡർ ലഭിച്ചിരുന്നു. കമ്പനിയുടെ പ്രധാന ബിസിനസുകൾക്ക് ഇത്തരത്തിൽ തുടർച്ചയായി ലഭിക്കുന്ന ഓർഡറുകൾ ഹ്രസ്വകാല വരുമാന വളർച്ച വെളിപ്പെടുത്തുന്നതും, നിക്ഷേപകർക്ക് ഓഹരിയോടുള്ള താല്പര്യം വർധിപ്പിക്കുന്നതുമാണെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഓഹരി ഇന്ന് 314.50 രൂപ വരെ ഉയർന്നു. ഒടുവിൽ, 6 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയിലെ ശരാശരി വ്യാപാര വോള്യം 7,344 ഓഹരികളായിരുന്നപ്പോൾ ഇന്ന് ബിഎസ്ഇ യിൽ 1.11 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് നടന്നത്.