17 Aug 2022 9:05 AM GMT
Summary
ഭാരത് ഗിയറിന്റെ ഓഹരികൾ ഇന്ന് 18.78 ശതമാനം ഉയർന്നു. ബോണസ് ഓഹരികൾ നൽകുന്നതിനെപ്പറ്റി തീരുമാനിക്കാൻ ഓഗസ്റ്റ് 19 ന് കമ്പനിയുടെ ബോർഡ് മീറ്റിംഗ് ചേരുമെന്ന് അറിയിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. ഓഹരി ഇന്ന് 175.45 രൂപ വരെ ഉയർന്നു. ഇന്നു മാത്രം ബി എസ് ഇയിൽ 0.56 ലക്ഷം ഓഹരികളുടെ ഇടപാടാണ് നടന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയിലെ ശരാശരി ഇടപാട് വോളിയം 4,009 ഓഹരികൾ മാത്രമായിരുന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 4.30 കോടി […]
ഭാരത് ഗിയറിന്റെ ഓഹരികൾ ഇന്ന് 18.78 ശതമാനം ഉയർന്നു. ബോണസ് ഓഹരികൾ നൽകുന്നതിനെപ്പറ്റി തീരുമാനിക്കാൻ ഓഗസ്റ്റ് 19 ന് കമ്പനിയുടെ ബോർഡ് മീറ്റിംഗ് ചേരുമെന്ന് അറിയിച്ചതിനെ തുടർന്നാണ് വില ഉയർന്നത്.
ഓഹരി ഇന്ന് 175.45 രൂപ വരെ ഉയർന്നു. ഇന്നു മാത്രം ബി എസ് ഇയിൽ 0.56 ലക്ഷം ഓഹരികളുടെ ഇടപാടാണ് നടന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയിലെ ശരാശരി ഇടപാട് വോളിയം 4,009 ഓഹരികൾ മാത്രമായിരുന്നു.
ജൂൺ പാദത്തിൽ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 4.30 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്തതിൽ നിന്നും 32.71 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഓട്ടോമോട്ടീവ് ഗിയറുകളുടെ വിതരണത്തിൽ ആഗോള തലത്തിൽ മുൻനിരക്കാരാണ് ഭാരത് ഗിയർ. കമ്പനി ഓട്ടോ മോട്ടീവ് വ്യവസായത്തിനാവശ്യമായ റിങ്ങുകൾ, ഗിയറുകൾ, പിനിയനുകൾ, ട്രാൻസ്മിഷൻ ഗിയറുകൾ, ഷാഫ്റ്റുകൾ എന്നിവ നിർമ്മിക്കുന്നു.