11 Aug 2022 10:53 AM GMT
Summary
വണ്ടർലാ ഹോളിഡേയ്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 20 ശതമാനത്തോളം ഉയർന്ന് അപ്പർ സർക്യുട്ടിലെത്തി. ജൂൺ പാദത്തിൽ കമ്പനി മികച്ച വരുമാനം റിപ്പോർട്ട് ചെയ്തതാണ് വില വർധിക്കാൻ കാരണം. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 64.37 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 13.25 കോടി രൂപ അറ്റ നഷ്ടമായിരുന്നു. മുൻ പാദത്തിലെ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭമായ 8.50 കോടി രൂപയിൽ നിന്നും 657.29 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായത്. അമ്യുസ്മെന്റ് പാർക്ക്, റിസോർട്ട് എന്നിവയിൽ […]
വണ്ടർലാ ഹോളിഡേയ്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 20 ശതമാനത്തോളം ഉയർന്ന് അപ്പർ സർക്യുട്ടിലെത്തി. ജൂൺ പാദത്തിൽ കമ്പനി മികച്ച വരുമാനം റിപ്പോർട്ട് ചെയ്തതാണ് വില വർധിക്കാൻ കാരണം. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 64.37 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 13.25 കോടി രൂപ അറ്റ നഷ്ടമായിരുന്നു. മുൻ പാദത്തിലെ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭമായ 8.50 കോടി രൂപയിൽ നിന്നും 657.29 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായത്.
അമ്യുസ്മെന്റ് പാർക്ക്, റിസോർട്ട് എന്നിവയിൽ നിന്നുമുള്ള വരുമാനം പാദാടിസ്ഥാനത്തിൽ 166 ശതമാനവും, വാർഷികാടിസ്ഥാനത്തിൽ 3,360.46 ശതമാനവും വളർന്ന് 119.04 കോടി രൂപയായി. ഓഹരി ഇന്ന് 285 രൂപയിൽ വ്യാപാരം ആരംഭിച്ചെങ്കിലും വ്യാപാരത്തിനിടയിൽ 280 രൂപ വരെ താഴ്ന്നു. പാദ ഫലം പുറത്തു വന്നതോടെ കുത്തനെ ഉയർന്ന ഓഹരി ഏറ്റവും ഉയർന്ന നിലയായ 336.05 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.