10 Aug 2022 9:51 AM GMT
Summary
എൻഎൽസി ഇന്ത്യയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.23 ശതമാനം ഉയർന്നു. അസാമിൽ 1,000 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി അസം പവർ ഡിസ്ട്രിബ്യുഷൻ കമ്പനിയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. കൽക്കരി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എൻഎൽസി ഇന്ത്യയും, ആസ്സാം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസാം പവർ ഡിസ്ട്രിബ്യൂഷൻ കമ്പനിയും ചേർന്ന് സംയുക്ത സംരംഭം രൂപീകരിക്കും. ഇതിൽ എൻഎൽസിയ്ക്ക് 51 ശതമാനവും, അസം പവർ ഡിസ്ട്രിബ്യൂഷൻ കമ്പനിയ്ക്ക് 49 ശതമാനവും ഓഹരി പങ്കാളിത്തം ഉണ്ടാകും. എൻഎൽസി 6,061 മെഗാവാട്ട് […]
എൻഎൽസി ഇന്ത്യയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.23 ശതമാനം ഉയർന്നു. അസാമിൽ 1,000 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി അസം പവർ ഡിസ്ട്രിബ്യുഷൻ കമ്പനിയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചതിനെത്തുടർന്നാണ് വില ഉയർന്നത്.
കൽക്കരി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എൻഎൽസി ഇന്ത്യയും, ആസ്സാം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസാം പവർ ഡിസ്ട്രിബ്യൂഷൻ കമ്പനിയും ചേർന്ന് സംയുക്ത സംരംഭം രൂപീകരിക്കും. ഇതിൽ എൻഎൽസിയ്ക്ക് 51 ശതമാനവും, അസം പവർ ഡിസ്ട്രിബ്യൂഷൻ കമ്പനിയ്ക്ക് 49 ശതമാനവും ഓഹരി പങ്കാളിത്തം ഉണ്ടാകും.
എൻഎൽസി 6,061 മെഗാവാട്ട് ഊർജ ഉത്പാദനം നടത്തുന്നതോടൊപ്പം, ഖനനവും ചെയ്യുന്നുണ്ട്. എൻഎൽസിയാണ് സോളാർ ഊർജ്ജോത്പാദനത്തിൽ 1 ഗിഗാ വാട്ട് ശേഷി മറികടക്കുന്ന ആദ്യത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനം. അസാമുമായുള്ള സോളാർ പദ്ധതിയിലൂടെ എൻഎൽസിയ്ക്ക് 2030 ഓടു കൂടി 6,031മെഗാവാട്ട് പുനരുപയോഗ ഊർജം ഉൾപ്പെടെ ഏകദേശം 17,171 മെഗാവാട്ട് വൈദ്യുതി ഉത്പാദന ലക്ഷ്യം കൈവരിക്കുന്നതിന് സാധിക്കും. ഓഹരി ഇന്ന് 2.98 ശതമാനം നേട്ടത്തിൽ 74.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.