10 Aug 2022 9:08 AM GMT
Summary
ജൂൺ പാദത്തിൽ മികച്ച ലാഭം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഫെയർകെം ഓർഗാനിക്സിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ 16.48 ശതമാനം ഉയർന്നു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം, പാദാടിസ്ഥാനത്തിൽ, 140.39 ശതമാനം ഉയർന്ന് 27.02 കോടി രൂപയായി. ഇതിനു തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ ഇത് 11.24 കോടി രൂപയായിരുന്നു. വാർഷികാടിസ്ഥാനത്തിൽ, കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 21.11 ശതമാനം വർധിച്ച് 22.31 കോടി രൂപയായി. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 61.86 ശതമാനം വർധിച്ച് 224.94 കോടി […]
ജൂൺ പാദത്തിൽ മികച്ച ലാഭം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഫെയർകെം ഓർഗാനിക്സിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ 16.48 ശതമാനം ഉയർന്നു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം, പാദാടിസ്ഥാനത്തിൽ, 140.39 ശതമാനം ഉയർന്ന് 27.02 കോടി രൂപയായി. ഇതിനു തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ ഇത് 11.24 കോടി രൂപയായിരുന്നു. വാർഷികാടിസ്ഥാനത്തിൽ, കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 21.11 ശതമാനം വർധിച്ച് 22.31 കോടി രൂപയായി.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 61.86 ശതമാനം വർധിച്ച് 224.94 കോടി രൂപയായി. ഓഹരി ഇന്ന് 1,865.10 രൂപ വരെ ഉയർന്നിരുന്നു. എന്നാൽ, 13.25 ശതമാനം നേട്ടത്തിൽ 1,813.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.