image

5 Aug 2022 10:08 AM GMT

Stock Market Updates

അറ്റാദായത്തിൽ ഇടിവ്; വെങ്കീസ് ഓഹരികളിൽ 11 ശതമാനം നഷ്ടം

MyFin Bureau

അറ്റാദായത്തിൽ ഇടിവ്; വെങ്കീസ് ഓഹരികളിൽ 11 ശതമാനം നഷ്ടം
X

Summary

വെങ്കീസ് ഇന്ത്യയുടെ ഓഹരികൾ വ്യാപാരത്തിനിടയിൽ 12.50 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ജൂൺ പാദ വിൽപ്പനയിലും, അറ്റാദായത്തിലും നഷ്ടം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വിലയിടിഞ്ഞത്. കമ്പനിയുടെ പ്രവർത്തങ്ങളിൽ നിന്നുള്ള വരുമാനം പാദാടിസ്ഥാനത്തിൽ 2.67 ശതമാനം കുറഞ്ഞ് 1,196.44 കോടി രൂപയായി. നികുതി കിഴിച്ചുള്ള ലാഭം, പാദാടിസ്ഥാനത്തിൽ, 14.10 ശതമാനം ഇടിഞ്ഞ് 49.28 കോടി രൂപയായി. തൊട്ടു മുമ്പുള്ള മാർച്ച് പാദത്തിൽ ഇത് 57.37 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ജൂൺ പാദത്തിൽ നികുതി കിഴിച്ചുള്ള ലാഭം 55.10 കോടി […]


വെങ്കീസ് ഇന്ത്യയുടെ ഓഹരികൾ വ്യാപാരത്തിനിടയിൽ 12.50 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ജൂൺ പാദ വിൽപ്പനയിലും, അറ്റാദായത്തിലും നഷ്ടം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വിലയിടിഞ്ഞത്. കമ്പനിയുടെ പ്രവർത്തങ്ങളിൽ നിന്നുള്ള വരുമാനം പാദാടിസ്ഥാനത്തിൽ 2.67 ശതമാനം കുറഞ്ഞ് 1,196.44 കോടി രൂപയായി. നികുതി കിഴിച്ചുള്ള ലാഭം, പാദാടിസ്ഥാനത്തിൽ, 14.10 ശതമാനം ഇടിഞ്ഞ് 49.28 കോടി രൂപയായി. തൊട്ടു മുമ്പുള്ള മാർച്ച് പാദത്തിൽ ഇത് 57.37 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ജൂൺ പാദത്തിൽ നികുതി കിഴിച്ചുള്ള ലാഭം 55.10 കോടി രൂപയായിരുന്നു.

അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും, എണ്ണക്കുരുക്കൾ, വെറ്റിനറി ഉത്പന്നങ്ങൾ എന്നിവയുടെ വരുമാനത്തിലുണ്ടായ കുറവുമാണ് ലാഭക്ഷമതയെ കാര്യമായി ബാധിച്ചത്. പൗൾട്രി, പൗൾട്രി ഉത്പന്നങ്ങളിൽ നിന്നുമുള്ള വരുമാനം പാദാടിസ്ഥാനത്തിൽ 4.32 ശതമാനം ഉയർന്ന് 456.96 കോടി രൂപയായി. വെറ്റിനറി ഉത്‌പന്നങ്ങളിൽ നിന്നുള്ള വരുമാനം 6.24 ശതമാനം ഇടിഞ്ഞ് 68.04 കോടി രൂപയായി. എണ്ണക്കുരുക്കളിൽ നിന്നുള്ള വരുമാനം 6.71 ശതമാനം ഇടിഞ്ഞ് 693.70 കോടി രൂപയായി. ഓഹരി ഇന്ന് 11.23 ശതമാനം നഷ്ടത്തിൽ 2,128.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.