image

1 Aug 2022 9:45 AM GMT

Stock Market Updates

വില്പന വർധന: ടാറ്റ മോട്ടോഴ്സ് ഓഹരികൾക്ക് 7 ശതമാനം കുതിപ്പ്

Bijith R

വില്പന വർധന: ടാറ്റ മോട്ടോഴ്സ് ഓഹരികൾക്ക് 7 ശതമാനം കുതിപ്പ്
X

Summary

ടാറ്റ മോട്ടോഴ്സിന്റെ ഓഹരികൾ ഇന്ന് 6.58 ശതമാനം ഉയർന്ന് 479.25 രൂപയിലെത്തി. ആഭ്യന്തര വിപണിയിൽ ജൂലൈ മാസത്തിലെ പ്രതിമാസ വില്പനക്കണക്കിൽ 52 ശതമാനത്തിന്റെ വർധനവാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. ജൂലൈ മാസത്തിൽ കമ്പനി 78,978 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 51,981 യൂണിറ്റുകളാണ് വിറ്റു പോയത്. ഈ കാലയളവിൽ ആഭ്യന്തര പാസ്സഞ്ചർ വാഹന വിൽപ്പന 57 ശതമാനം വർധിച്ചു 47,505 യൂണിറ്റുകളായി. കഴിഞ്ഞ വർഷത്തിൽ ഇത് 30,185 യൂണിറ്റുകളായിരുന്നു. ഇലക്ട്രിക് പാസ്സഞ്ചർ വാഹനങ്ങളിൽ 566 […]


ടാറ്റ മോട്ടോഴ്സിന്റെ ഓഹരികൾ ഇന്ന് 6.58 ശതമാനം ഉയർന്ന് 479.25 രൂപയിലെത്തി. ആഭ്യന്തര വിപണിയിൽ ജൂലൈ മാസത്തിലെ പ്രതിമാസ വില്പനക്കണക്കിൽ 52 ശതമാനത്തിന്റെ വർധനവാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. ജൂലൈ മാസത്തിൽ കമ്പനി 78,978 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 51,981 യൂണിറ്റുകളാണ് വിറ്റു പോയത്.

ഈ കാലയളവിൽ ആഭ്യന്തര പാസ്സഞ്ചർ വാഹന വിൽപ്പന 57 ശതമാനം വർധിച്ചു 47,505 യൂണിറ്റുകളായി. കഴിഞ്ഞ വർഷത്തിൽ ഇത് 30,185 യൂണിറ്റുകളായിരുന്നു. ഇലക്ട്രിക് പാസ്സഞ്ചർ വാഹനങ്ങളിൽ 566 ശതമാനത്തിന്റെ വളർച്ചയുണ്ടായി. ജൂലൈ മാസത്തിൽ കമ്പനി 4,022 ഇലട്രിക് വാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ വെറും 604 യൂണിറ്റുകളാണ് വിറ്റു പോയത്. ഇ​ന്റേണൽ കംബസ്റ്റിൻ എൻജിൻ വിഭാ​ഗത്തിൽപ്പെട്ട പാസ്സഞ്ചർ വാഹനങ്ങളുടെ വിൽപ്പന 47 ശതമാനം വർധിച്ചു 43,483 യൂണിറ്റായി.

ആഭ്യന്തര കൊമേർഷ്യൽ വാഹനങ്ങളുടെ വിഭാഗത്തിൽ, പ്രതിമാസ വില്പന 44 ശതമാനം വർധിച്ചു 31,473 യൂണിറ്റായി. മീഡിയം-ഹെവി കൊമേർഷ്യൽ വിഭാഗത്തിൽ 57 ശതമാനത്തിൻെറ വർദ്ധനവോടെ 8,522 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്. വാണിജ്യ വാഹനങ്ങളുടെ കയറ്റുമതി 31 ശതമാനം ഉയർന്നു 2,681 യൂണിറ്റുകളായി.

ജൂൺ പാദത്തിൽ 5,000 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനി റിപ്പോർട്ട് ചെയ്തിരുന്നത്. പുതിയ റെയ്ഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട് വാഹന ഉത്പാദനം വർധിപ്പിക്കുന്നതും, ദീർഘകാല കരാറുകളിലൂടെ വിശാലമായ ചിപ്പ് ലഭ്യത ഉറപ്പുവരുത്തുന്നതും കമ്പനിയുടെ സാമ്പത്തിക സ്ഥിതി വരും വർഷത്തിൽ മെച്ചപ്പെടുന്നതിനു സഹായിക്കും.