1 Aug 2022 10:17 AM GMT
Summary
മൊബൈൽ ഗെയിമിംഗ് കമ്പനിയായ നസാര ടെക്നോളജീസിന്റെ ഓഹരികൾ ഇന്ന് 20 ശതമാനത്തോളം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി. നടപ്പു സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ ശക്തമായ വളർച്ച റിപ്പോർട്ട് ചെയ്തതാണ് വില വർധിക്കുന്നതിനു കാരണം. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 237 ശതമാനം ഉയർന്ന് 16.5 കോടി രൂപയായി. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ ഇത് 4.9 കോടി രൂപയായിരുന്നു. വാർഷികാടിസ്ഥാനത്തിൽ, നികുതി കിഴിച്ചുള്ള ലാഭം കഴിഞ്ഞ വർഷത്തിലെ 13.5 കോടി രൂപയിൽ നിന്നും 22 ശതമാനം ഉയർന്നു. […]
മൊബൈൽ ഗെയിമിംഗ് കമ്പനിയായ നസാര ടെക്നോളജീസിന്റെ ഓഹരികൾ ഇന്ന് 20 ശതമാനത്തോളം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി. നടപ്പു സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ ശക്തമായ വളർച്ച റിപ്പോർട്ട് ചെയ്തതാണ് വില വർധിക്കുന്നതിനു കാരണം.
കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 237 ശതമാനം ഉയർന്ന് 16.5 കോടി രൂപയായി. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ ഇത് 4.9 കോടി രൂപയായിരുന്നു. വാർഷികാടിസ്ഥാനത്തിൽ, നികുതി കിഴിച്ചുള്ള ലാഭം കഴിഞ്ഞ വർഷത്തിലെ 13.5 കോടി രൂപയിൽ നിന്നും 22 ശതമാനം ഉയർന്നു. കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷത്തിലെ ഇതേ പാദത്തിൽ ഉണ്ടായിരുന്ന 131.2 കോടി രൂപയിൽ നിന്നും 70 ശതമാനം വർധിച്ച് 223.1 കോടി രൂപയായി.
വലിയ ഗെയിമിംഗ് അവസരങ്ങൾ വളർത്തിയെടുക്കുന്നതിനായുള്ള ബിൽഡിങ് ബ്ലോക്കുകൾ കമ്പനിക്കുണ്ടെന്നും, ഇ-സ്‌പോർട്സ്, ഗെയിംഫൈഡ്, ഫ്രീമ്യം, ആഡ് ടെക് എന്നിവയിൽ ആസ്തികൾ വിജയകരമായി വർധിപ്പിച്ചുവെന്നും കമ്പനി അഭിപ്രായപ്പെട്ടു. മണി ഗെയിമിംഗ് ബിസിനസ്സിലും മികച്ച വളർച്ചയാണ് കമ്പനിക്കുള്ളത്. ഓഹരി ഇന്ന് ബിഎസ്ഇയിൽ 636.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.