image

1 Aug 2022 12:52 PM IST

Stock Market Updates

സിഡിഎസ്എല്ലിന്റെ ലാഭത്തില്‍ 10% ഇടിവ്

MyFin Desk

സിഡിഎസ്എല്ലിന്റെ ലാഭത്തില്‍ 10% ഇടിവ്
X

Summary

 ജൂണ്‍ പാദത്തില്‍ പ്രമുഖ ഡിപ്പോസിറ്ററി സ്ഥാപനമായ സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് (ഇന്ത്യാ) ലിമിറ്റഡിന്റെ (സിഡിഎസ്എല്‍) നികുതി കിഴിച്ചുള്ള ലാഭം (കണ്‍സോളിഡേറ്റഡ്) 10 ശതമാനം ഇടിഞ്ഞ് 57.61 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 63.99 കോടി രൂപയായിരുന്നു നികുതി കിഴിച്ചുള്ള ലാഭമെന്നും എന്‍എസ്ഇ മുന്‍പാകെയുള്ള ഫയലിംഗില്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 146.30 കോടി രൂപയാണ് കമ്പനി നേടിയ ആകെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇത് 129.79 കോടി രൂപയായിരുന്നു. ഈ വര്‍ഷം […]


ജൂണ്‍ പാദത്തില്‍ പ്രമുഖ ഡിപ്പോസിറ്ററി സ്ഥാപനമായ സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് (ഇന്ത്യാ) ലിമിറ്റഡിന്റെ (സിഡിഎസ്എല്‍) നികുതി കിഴിച്ചുള്ള ലാഭം (കണ്‍സോളിഡേറ്റഡ്) 10 ശതമാനം ഇടിഞ്ഞ് 57.61 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 63.99 കോടി രൂപയായിരുന്നു നികുതി കിഴിച്ചുള്ള ലാഭമെന്നും എന്‍എസ്ഇ മുന്‍പാകെയുള്ള ഫയലിംഗില്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 146.30 കോടി രൂപയാണ് കമ്പനി നേടിയ ആകെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇത് 129.79 കോടി രൂപയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 55 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകളാണ് ആരംഭിച്ചതെന്നും മുന്‍വര്‍ഷം ഇതേകാലയളില്‍ ഇത് 62 ലക്ഷമായിരുന്നുവെന്നും സിഡിഎസ്എല്‍ അധികൃതര്‍ അറിയിച്ചു. സ്റ്റാന്‍ഡ് എലോണ്‍ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ സിഡിഎസ്എല്ലിന്റെ നികുതി കിഴിച്ചുള്ള ലാഭം 22 ശതമാനം വര്‍ധിച്ച് 89.11 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 73.13 കോടി രൂപയായിരുന്നു.