31 July 2022 4:20 AM GMT
Summary
പലിശ നിരക്ക് നേരിട്ട് ബാധിക്കുന്ന ബാങ്ക്, റീയൽറ്റി, ഓട്ടോ മൊബൈൽ എന്നീ മേഖലകൾക്ക് വരും ആഴ്ചയിൽ ആർ ബി ഐ നടത്താനിരിക്കുന്ന പണ നയ കമ്മിറ്റി മീറ്റിംഗ് (മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) നിർണയാകമാകും. ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക്, ജൂൺ മാസത്തിൽ, മെയ് മാസത്തിലെ 7.04 ശതമാനത്തിൽ നിന്നും നേരിയ കുറവോടെ 7.01 ശതമാനമായെങ്കിലും, നിലവിൽ ആർ ബി ഐയുടെ നിയന്ത്രണത്തിനുമപ്പുറം 2 -6 ശതമാനം അധിക വർധനവാണ് ഉണ്ടായിട്ടുള്ളത്. അതിനാൽ നടത്താനിരിക്കുന്ന കമ്മിറ്റി മീറ്റിംഗിൽ ആർ ബി ഐ റിപ്പോ നിരക്ക് 35 മുതൽ 50 ബേസിസ്പോയിന്റ് വരെ ഉയർത്തുമെന്നാണ് വിപണി വിദഗ്ധർ കണക്കാക്കുന്നത്. ജൂണിൽ നടത്തിയ പണ നയ അവലോകന യോഗത്തിൽ, പണപ്പെരുപ്പം […]
പലിശ നിരക്ക് നേരിട്ട് ബാധിക്കുന്ന ബാങ്ക്, റീയൽറ്റി, ഓട്ടോ മൊബൈൽ എന്നീ മേഖലകൾക്ക് വരും ആഴ്ചയിൽ ആർ ബി ഐ നടത്താനിരിക്കുന്ന പണ നയ കമ്മിറ്റി മീറ്റിംഗ് (മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) നിർണയാകമാകും. ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക്, ജൂൺ മാസത്തിൽ, മെയ് മാസത്തിലെ 7.04 ശതമാനത്തിൽ നിന്നും നേരിയ കുറവോടെ 7.01 ശതമാനമായെങ്കിലും, നിലവിൽ ആർ ബി ഐയുടെ നിയന്ത്രണത്തിനുമപ്പുറം 2 -6 ശതമാനം അധിക വർധനവാണ് ഉണ്ടായിട്ടുള്ളത്. അതിനാൽ നടത്താനിരിക്കുന്ന കമ്മിറ്റി മീറ്റിംഗിൽ ആർ ബി ഐ റിപ്പോ നിരക്ക് 35 മുതൽ 50 ബേസിസ്പോയിന്റ് വരെ ഉയർത്തുമെന്നാണ് വിപണി വിദഗ്ധർ കണക്കാക്കുന്നത്.
ജൂണിൽ നടത്തിയ പണ നയ അവലോകന യോഗത്തിൽ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കേന്ദ്ര ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തിയിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിൽ (ഏപ്രിൽ - ഡിസംബർ 2022 ) പണപ്പെരുപ്പം അതിന്റെ ഏറ്റവും ഉയർന്ന സഹനീയ പരിധിയായ 6 ശതമാനത്തിനും മുകളിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ബാങ്ക് ഇപ്പോൾ റിപ്പോ നിരക്ക്, മെയ് മാസത്തിലെ ഓഫ് സർക്കിൾ പോളിസി നിരക്ക് ഉൾപ്പെടെ ആകെ 90 ബേസിസ് പോയിന്റ് വർധിപ്പിച്ച് 4.90 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്.
ഓട്ടോ മൊബൈൽ കമ്പനികൾ പുറത്തു വിടാനിരിക്കുന്ന പ്രതിമാസ വില്പന കണക്കുകളും നിക്ഷേപകർ ഉറ്റുനോക്കും. നാലു ചക്ര, കൊമേർഷ്യൽ വാഹനങ്ങളിൽ മികച്ച വില്പന വളർച്ചയാണ് ഈയടുത്ത മാസങ്ങളിൽ ഉണ്ടായിട്ടുള്ളത്. സെമികണ്ടക്ടറുകളുടെ വിതരണത്തിലുണ്ടായ ക്ഷാമവും, ഗ്രാമീണ മേഖലയിലെ മന്ദഗതിയിലുള്ള ആവശ്യകതയും കാരണം ഇരു ചക്ര വാഹന വിഭാഗത്തിൽ വോളിയം വളർച്ച കുറഞ്ഞു. കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ച നിരക്ക് വർധന ഉപഭോക്താക്കളുടെ വാങ്ങൽ പ്രവണതയിൽ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നു ഈ മാസത്തെ വില്പന കണക്കുകളിൽ നിന്ന് വ്യക്തമാകും. ഇരുചക്ര വാഹനങ്ങളുടെയും ട്രാക്ടറുടെയും വോളിയം ഗ്രാമീണ വിപണികളിലെ ആവശ്യകത മനസിലാകുന്നതിന് സഹായിക്കും.
ആഗോള തലത്തിൽ, എല്ലാ രാജ്യങ്ങളുടെയും നിർമാണ, സേവന വിഭാഗങ്ങളുടെ ട്രെൻഡ് മനസിലാക്കാൻ സഹായിക്കുന്ന പ്രതിമാസ പർച്ചെസിങ് മാനേജർ ഇൻഡക്സ് കണക്കുകൾ പുറത്തു വരും. ആഗോള വളർച്ച മന്ദഗതിയിലാകുന്ന ആശങ്കകൾ നിലനിൽക്കെ, ഈ കണക്കുകൾ ആഗോള സാമ്പത്തിക പ്രവർത്തനങ്ങൾ വികസിക്കുകയാണോ, മുരടിക്കുകയാണോ, മാറ്റമില്ലാതെ തുടരുകയാണോ എന്ന് തിരിച്ചറിയാൻ സഹായിക്കും.
ഞായറാഴ്ച, ചൈനയുടെ നാഷണൽ ബ്യുറോ സ്റ്റാറ്റിക്സ് പുറത്തു വിട്ട കണക്കുകൾ രാജ്യത്തിന്റെ ഫാക്ടറി ഉത്പാദന വളർച്ച കുറഞ്ഞതായാണ് കാണിക്കുന്നത്. ഔദ്യോഗിക മാനുഫാച്ചറിങ് പർച്ചെസിങ് മാനേജേഴ്സ് ഇൻഡക്സ് ജൂണിലെ 50.2 ൽ നിന്നും 49 ആയി. 50 മുകളിലാണെങ്കിൽ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.
ആഭ്യന്തര വിപണിയിൽ, വിദേശ നിക്ഷേപകരുടെയും, ആഭ്യന്തര നിക്ഷേപകരുടെയും ശക്തമായ വാങ്ങൽ അടുത്ത കാലത്തുണ്ടായ നിർണായക പ്രതിരോധ നില മറികടക്കുന്നതിന് കാരണമായി.
5പൈസ.കോമിന്റെ ലീഡ് റിസേർച് രുചിത് ജൈൻെറ അഭിപ്രായത്തിൽ, കഴിഞ്ഞ മൂന്നു മാസത്തിൽ നിരന്തരമായ വില്പനയിൽ ഏർപ്പെട്ട
വിദേശ നിക്ഷേപകർ ഇപ്പോൾ അവരുടെ 'ഷോർട് പൊസിഷനുകൾ' (ബെയറിഷ് ബെറ്റ് ) പൂർത്തിയാക്കി, ഓഗസ്റ്റ് മാസത്തെ ഡെറിവേറ്റീവ് കോൺട്രാക്ടിൽ പുതിയ ലോങ്ങ് പൊസിഷനുകൾ (ബുള്ളിഷ് ബെറ്റ്) എടുക്കാനാരംഭിച്ചു.
" നിഫ്റ്റി വീണ്ടും 17,000 നിലയിലേക്കെത്തിയിരിക്കുന്നു. സൂചികയുടെ സമീപ നിർണായക പിന്തുണ നില ഉയർന്നു 16930 ലെവെലിലാണിപ്പോൾ ഉള്ളത്. അതിനു തൊട്ടടുത്തുള്ള പിന്തുണ നിലകൾ 16,550 ലേക്കും 16,420 ലേക്കും മാറിയിട്ടുണ്ട്. മുകളിലേക്ക് പോകുമ്പോൾ, 17,300 -17,400 നിർണായക പ്രതിരോധ ലെവലാകും. അതിനാൽ നിക്ഷേപകർക്ക് അവിടെ ലാഭം ബുക്ക് ചെയ്യാനുള്ള മികച്ച അവസരമാണ്," അദ്ദേഹം പറഞ്ഞു.