image

29 July 2022 9:00 PM GMT

Stock Market Updates

മികച്ച ഒന്നാം പാദ ഫലം: ദീപക് ഫെർട്ടിലൈസേഴ്‌സ് 5 ശതമാനം നേട്ടത്തിൽ

MyFin Bureau

മികച്ച ഒന്നാം പാദ ഫലം: ദീപക് ഫെർട്ടിലൈസേഴ്‌സ് 5 ശതമാനം നേട്ടത്തിൽ
X

Summary

മികച്ച ഒന്നാം പാദ ഫലങ്ങൾ പുറത്തു വന്നതിനു പിന്നാലെ ദീപക് ഫെർട്ടിലൈസേഴ്‌സിന്റെ ഓഹരികൾ വെള്ളിയാഴ്ച 5 ശതമാനം ഉയർന്ന് അപ്പർ സർക്യുട്ടിലെത്തി. കെമിക്കൽ ബിസിനസ്സിൽ ഉണ്ടായ ശക്തമായ വളർച്ചയാണ് ഇത്തവണ വിൽപ്പനയിലും, ലാഭത്തിലും ഉയർച്ചയുണ്ടാക്കിയത്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 59 ശതമാനം ഉയർന്നു 3,031 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 1,092 കോടി രൂപയായിരുന്നു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം, കഴിഞ്ഞ ജൂൺ പാദത്തിലെ 131 കോടി രൂപയിൽ നിന്നും 233 […]


മികച്ച ഒന്നാം പാദ ഫലങ്ങൾ പുറത്തു വന്നതിനു പിന്നാലെ ദീപക് ഫെർട്ടിലൈസേഴ്‌സിന്റെ ഓഹരികൾ വെള്ളിയാഴ്ച 5 ശതമാനം ഉയർന്ന് അപ്പർ സർക്യുട്ടിലെത്തി. കെമിക്കൽ ബിസിനസ്സിൽ ഉണ്ടായ ശക്തമായ വളർച്ചയാണ് ഇത്തവണ വിൽപ്പനയിലും, ലാഭത്തിലും ഉയർച്ചയുണ്ടാക്കിയത്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 59 ശതമാനം ഉയർന്നു 3,031 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 1,092 കോടി രൂപയായിരുന്നു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം, കഴിഞ്ഞ ജൂൺ പാദത്തിലെ 131 കോടി രൂപയിൽ നിന്നും 233 ശതമാനം വർധിച്ചു 436 കോടി രൂപയായി.

കമ്പനിയുടെ ആകെ ലാഭത്തിൽ 87 ശതമാനവും കെമിക്കൽ വിഭാഗത്തിൽ നിന്നായിരുന്നു. കെമിക്കൽ വിഭാഗത്തിൽ നിന്നുള്ള വരുമാനം ഇരട്ടിച്ച് 1,771 കോടി രൂപയായി. ലാഭം, കഴിഞ്ഞ ഒന്നാം പാദത്തിലെ 19 ശതമാനത്തിൽ നിന്നും വർധിച്ച് നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 41 ശതമാനമായി. ഫെർട്ടിലൈസർ വിഭാഗത്തിൽ വരുമാനം 26 ശതമാനം വർധിച്ചു. ഈ വിഭാഗത്തിന്റെ ലാഭത്തെ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം സാരമായി ബാധിച്ചിരുന്നു.

മാനേജ്‌മെന്റിന് അതിന്റെ പ്രധാന ഉത്പന്ന വിഭാഗത്തിൽ മികച്ച വിപണി വിഹിതം നിലനിർത്തുന്നതിന് സാധിച്ചു. ശക്തമായ ഡിമാ​ന്റ് അവലോകനവും, വൈവിധ്യമാർന്ന ഉത്പന്ന പോർട്ട്ഫോളിയോയും ദീർഘകാലത്തേക്ക് കമ്പനിയുടെ വളർച്ചയും ലാഭക്ഷമതയും നിലനിർത്തുന്നതിനു സഹായിക്കും. ബിഎസ്ഇ യിൽ ഓഹരി ഇന്ന് 709.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.