image

28 July 2022 4:14 PM IST

Stock Market Updates

അറ്റാദായത്തിൽ ഉയർച്ച: ഷാഫർ ഇന്ത്യ ഓഹരികൾക്ക് 4 ശതമാനം നേട്ടം

MyFin Bureau

അറ്റാദായത്തിൽ ഉയർച്ച: ഷാഫർ ഇന്ത്യ ഓഹരികൾക്ക് 4 ശതമാനം നേട്ടം
X

Summary

മുൻനിര ഇൻഡസ്ട്രിയൽ ഓട്ടോമോട്ടീവ് വിതരണക്കാരായ ഷാഫർ ഇന്ത്യയുടെ ഓഹരികൾ ഇന്ന് 7 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 76.18 ശതമാനത്തിന്റെ വർധനവ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. നികുതി കിഴിച്ചുള്ള ലാഭം 225.75 കോടി രൂപയായി. കഴിഞ്ഞ വർഷത്തിൽ ഇതേ പാദത്തിൽ 128.13 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്ത വരുമാനം മുൻ വർഷത്തെ ഇതേ പാദത്തിൽ നിന്നും 41.8 ശതമാനം ഉയർന്ന് 1,748.8 കോടി രൂപയായി. ഇതിനു തൊട്ടു മുൻപുള്ള മാർച്ച് […]


മുൻനിര ഇൻഡസ്ട്രിയൽ ഓട്ടോമോട്ടീവ് വിതരണക്കാരായ ഷാഫർ ഇന്ത്യയുടെ ഓഹരികൾ ഇന്ന് 7 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 76.18 ശതമാനത്തിന്റെ വർധനവ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. നികുതി കിഴിച്ചുള്ള ലാഭം 225.75 കോടി രൂപയായി. കഴിഞ്ഞ വർഷത്തിൽ ഇതേ പാദത്തിൽ 128.13 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്ത വരുമാനം മുൻ വർഷത്തെ ഇതേ പാദത്തിൽ നിന്നും 41.8 ശതമാനം ഉയർന്ന് 1,748.8 കോടി രൂപയായി. ഇതിനു തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ നിന്നും 11.6 ശതമാനത്തിന്റെ വർധനവാണിത്.

വൈവിധ്യമാർന്ന പോർട്ട്ഫോളിയോയും, സ്ഥിരമായ ബിസിനസ്സ് വിജയങ്ങളും കമ്പനിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും റെക്കോഡ് വരുമാനം ഉണ്ടാകുന്നതിനും കാരണമായി. ഇതു കൂടാതെ, വർധിച്ച അസംസ്‌കൃത വസ്തു വിലക്കയറ്റത്തിന്റെ സമ്മർദ്ദത്തിനിടയിലും ചെലവു നിയന്ത്രണവും മറ്റു മാർഗ്ഗങ്ങളും സ്വീകരിക്കുന്നതിൽ കമ്പനി ശ്രദ്ധിച്ചു. ഓഹരി ഇന്ന് 3.72 ശതമാനം നേട്ടത്തിൽ 2,596.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.