27 July 2022 9:47 AM GMT
Summary
ജൂൺ പാദ ലാഭത്തിൽ ഇടിവ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സനോഫി ഇന്ത്യയുടെ ഓഹരികൾ വ്യാപാരത്തിനിടയിൽ 4 ശതമാനത്തോളം താഴ്ന്നു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം മുൻ വർഷം ഇതേ പാദത്തിലെ 178.3 കോടി രൂപയിൽ നിന്നും 32.47 ശതമാനം ഇടിഞ്ഞ് 120.4 കോടി രൂപയായി. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിലെ 238.4 കോടി രൂപയിൽ നിന്നും 49.49 ശതമാനത്തിന്റെ ഇടിവാണിത്. കമ്പനി ഒരു ഓഹരിക്ക് 193 രൂപ വച്ച് പ്രത്യേക ഇടക്കാല ഡിവിഡന്റ് നൽകുമെന്ന് പ്രഖ്യാപിച്ചു. ഈ […]
ജൂൺ പാദ ലാഭത്തിൽ ഇടിവ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സനോഫി ഇന്ത്യയുടെ ഓഹരികൾ വ്യാപാരത്തിനിടയിൽ 4 ശതമാനത്തോളം താഴ്ന്നു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം മുൻ വർഷം ഇതേ പാദത്തിലെ 178.3 കോടി രൂപയിൽ നിന്നും 32.47 ശതമാനം ഇടിഞ്ഞ് 120.4 കോടി രൂപയായി. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിലെ 238.4 കോടി രൂപയിൽ നിന്നും 49.49 ശതമാനത്തിന്റെ ഇടിവാണിത്.
കമ്പനി ഒരു ഓഹരിക്ക് 193 രൂപ വച്ച് പ്രത്യേക ഇടക്കാല ഡിവിഡന്റ് നൽകുമെന്ന് പ്രഖ്യാപിച്ചു. ഈ ഒറ്റത്തവണ ഇടക്കാല ഡിവിഡന്റ് നൽകാൻ റെക്കോഡ് തീയ്യതിയായി ഓഗസ്റ്റ് 8 ആണ് നിശ്ചയിച്ചിട്ടുള്ളത്. ഡിവിഡന്റ് ഓഗസ്റ്റ് 22 നു ശേഷം നൽകും. ഓഹരികൾ ഇന്ന് 3.46 ശതമാനം നഷ്ടത്തിൽ 6,375.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.