24 July 2022 8:30 AM GMT
Summary
കമ്പനി: പിവിആർ ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 1,939.90 ഫിനാൻഷ്യൽ ഇന്റർമീഡിയറി: എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവ്വീസസ് മൾട്ടിപ്ലെക്സ് ഓപ്പറേറ്ററായ പിവിആർ ജൂൺപാദത്തിൽ റെക്കോഡ് ഫലങ്ങളാണ് പുറത്തു വിട്ടത്. വളരെ ഉയർന്ന മൊത്ത വരുമാനവും, നികുതിയ്ക്കു ശേഷമുള്ള ലാഭവുമാണ് കോവിഡിനു ശേഷം പൂർണമായി പ്രവർത്തിച്ച പാദത്തിൽ കമ്പനിക്കുണ്ടായത്. ഇതിനു പുറമെ, എക്കാലത്തെയും ഉയർന്ന ശരാശരി ടിക്കറ്റ് വിലയായ (average ticket price) 250 രൂപയും, ഒരാളുടെ ശരാശരി ചെലവിടൽ തുകയായ (spend per head) 134 […]
കമ്പനി: പിവിആർ
ശുപാർശ: വാങ്ങുക
നിലവിലെ വിപണി വില: 1,939.90
ഫിനാൻഷ്യൽ ഇന്റർമീഡിയറി: എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവ്വീസസ്
മൾട്ടിപ്ലെക്സ് ഓപ്പറേറ്ററായ പിവിആർ ജൂൺപാദത്തിൽ റെക്കോഡ് ഫലങ്ങളാണ് പുറത്തു വിട്ടത്. വളരെ ഉയർന്ന മൊത്ത വരുമാനവും, നികുതിയ്ക്കു ശേഷമുള്ള ലാഭവുമാണ് കോവിഡിനു ശേഷം പൂർണമായി പ്രവർത്തിച്ച പാദത്തിൽ കമ്പനിക്കുണ്ടായത്. ഇതിനു പുറമെ, എക്കാലത്തെയും ഉയർന്ന ശരാശരി ടിക്കറ്റ് വിലയായ (average ticket price) 250 രൂപയും, ഒരാളുടെ ശരാശരി ചെലവിടൽ തുകയായ (spend per head) 134 രൂപയും ഈ പാദത്തിൽ കമ്പനിയ്ക്ക് റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞു. കോവിഡിന് മുൻപുള്ള നിലയിലേക്ക് ആളുകൾ എത്തിത്തുടങ്ങി എന്നതും കമ്പനിക്ക് ഗുണകരമായി. ഈ പാദത്തിൽ മാത്രം, 25 ദശലക്ഷത്തോളം ആളുകൾ സന്ദർശിച്ചിരുന്നു. അറ്റ ബോക്സ് ഓഫീസ് കളക്ഷൻ, പാദാടിസ്ഥാനത്തിൽ, 80.4 ശതമാനമായി ഉയർന്ന് 530 കോടി രൂപയായി. ഫുഡ് ആൻഡ് ബീവറേജിൽ നിന്നുള്ള വരുമാനം 90.2 ശതമാനം ഉയർന്ന് 320 കോടി രൂപയായി.
പരസ്യ വരുമാനം ശക്തമായ തിരിച്ചു വരവു നടത്തി. പാദാടിസ്ഥാനത്തിൽ 192 ശതമാനം വളർന്ന് 62.7 കോടി രൂപയായി. എന്നാൽ ഇത് കോവിഡിന് മുമ്പുള്ളതിനേക്കാളും കുറവാണ്. മൊത്തം വരുമാനം പാദാടിസ്ഥാനത്തിൽ 242 ശതമാനം വർധിച്ചു. ജീവനക്കാരുടെ ചെലവിലും, റിപ്പയർ ആൻഡ് മെയ്ന്റനൻസ് ചെലവിലും കുറവു വന്നതാണ് ഇതിനു കാരണം.
പ്രേക്ഷകർ വീണ്ടും തീയേറ്ററുകളിൽ എതാൻ തുടങ്ങിയത് ഫിലിം എക്സിബിഷൻ വിഭാഗത്തിൽ കുത്തനെയുള്ള തിരിച്ചു വരവാണ് ഉണ്ടാക്കിയത്. മുമ്പത്തെപ്പോലെ കാര്യമായ വിജയങ്ങൾക്ക് കഴിഞ്ഞില്ലെങ്കിലും ഹോളിവുഡ് സിനിമകളും, പ്രാദേശിക സിനിമകളും ഈ മേഖലയിൽ മികച്ച കളക്ഷൻ ഉണ്ടാക്കാൻ സഹായിച്ചു. നിലവിലെ
ബോളിവുഡ് സിനിമകളുടെ പ്രകടനം മോശമാണെങ്കിലും, തുടർന്നും ഈ നേട്ടം നില നിർത്തണമെങ്കിൽ, ബോളിവുഡ് സിനിമകൾ ഈ കളക്ഷനുകൾ തകർക്കുന്ന വിജയങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. വരും പാദങ്ങളിൽ മികച്ച ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങൾ വരാനിരിക്കുന്നതിനാൽ കണ്ടെന്റ് വരവ് ശക്തമായി തന്നെയാണ് നിലനിൽക്കുന്നത്.
തിയറ്ററിൽ നിന്നും ഒടിടി യിലേക്ക് ചിത്രങ്ങൾ മാറാനെടുക്കുന്ന കാലാവധി 8 ആഴ്ചയായി ഓഗസ്റ്റ് മുതൽ വർധിപ്പിക്കുന്നത് മൾട്ടിപ്ളെക്സ് ഇൻഡസ്ട്രിക്ക് ഗുണകരമാണ്. തുടർന്നും, ശരാശരി ടിക്കറ്റ് വിലയും, ഒരാളുടെ ശരാശരി ചെലവിടൽ തുകയും ഉയരുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.