image

24 July 2022 9:04 AM GMT

Stock Market Updates

എം ആൻഡ് എം ഫിനാൻഷ്യൽ സർവ്വീസസ് ഓഹരികൾ വാങ്ങാം: മോത്തിലാൽ ഓസ്വാൾ

MyFin Bureau

buy or sell
X

Summary

കമ്പനി: മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവ്വീസസ് ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 211 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി: മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവ്വീസസ് അതിന്റെ ദൗർബല്യങ്ങൾ മറികടക്കുന്നതിന് അതീവ ജാ​ഗ്രത പുലർത്തിയിരുന്നു. ഈ ദൗർബല്യങ്ങൾ ലാഭത്തിലും, ആസ്തി നിലവാരത്തിലും, വായ്പാ ചെലവുകളിലും വലിയ ചാഞ്ചാട്ടമാണ് ഉണ്ടാക്കിയത്. ഉത്പാദനം വർധിപ്പിക്കുന്നതിനും, കാര്യക്ഷമത വർധിപ്പിക്കുന്നതിനും, പ്രവർത്തന ചെലവ് അനുപാതം കുറയ്ക്കുന്നതിനും കമ്പനി ചില തന്ത്രപരമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഗ്രാമീണ, അർദ്ധനഗര […]


കമ്പനി: മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവ്വീസസ്

ശുപാർശ: വാങ്ങുക

നിലവിലെ വിപണി വില: 211 രൂപ

ഫിനാൻഷ്യൽ ഇന്റർമീഡിയറി: മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസ്

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവ്വീസസ് അതിന്റെ ദൗർബല്യങ്ങൾ മറികടക്കുന്നതിന് അതീവ ജാ​ഗ്രത പുലർത്തിയിരുന്നു. ഈ ദൗർബല്യങ്ങൾ ലാഭത്തിലും, ആസ്തി നിലവാരത്തിലും, വായ്പാ ചെലവുകളിലും വലിയ ചാഞ്ചാട്ടമാണ് ഉണ്ടാക്കിയത്. ഉത്പാദനം വർധിപ്പിക്കുന്നതിനും, കാര്യക്ഷമത വർധിപ്പിക്കുന്നതിനും, പ്രവർത്തന ചെലവ് അനുപാതം കുറയ്ക്കുന്നതിനും കമ്പനി ചില തന്ത്രപരമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഗ്രാമീണ, അർദ്ധനഗര മേഖലയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് പ്രാധാന്യമുള്ള ഉത്പന്നങ്ങൾ നൽകിയും, അനലിറ്റിക്‌സും, ബിസിനസ് ഇന്റലിജൻസും പരാമാവധി പ്രയോജനപ്പെടുത്തി, റിസ്കുകൾ കുറച്ച്, ബിസിനസ് വോള്യവും, ദീർഘ കാലത്തേക്കുള്ള കളക്ഷനുകളും മെച്ചപ്പെടുത്താൻ കമ്പനി ശ്രദ്ധിക്കുന്നു. കമ്പനിയുടെ മാതൃസ്ഥാപനമായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോമൊബൈൽ വോളിയത്തിലുണ്ടായ ശക്തമായ തിരിച്ചുവരവ് എംഎംഎഫ്എസ്സിനും ഗുണം ചെയ്യുമെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു.

2023 സാമ്പത്തിക വർഷത്തിൽ എം ആൻഡ് എമ്മിന്റെ ഓട്ടോമൊബൈൽ വിഭാഗത്തിൽ 40 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എംഎംഎഫ്എസ്സിനും ഈ ഉയർന്ന വോളിയം വളർച്ച, പ്രത്യേകിച്ച് യൂട്ടിലിറ്റി വാഹന വിഭാഗത്തിലേത്, ഗുണകരമാകുമെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു.

കമ്പനിയുടെ വിഷൻ 2025 ൽ, ആസ്തി, ആസ്തി ഗുണനിലവാരം, അറ്റ പലിശ മാർജിൻ, ചെലവ് അനുപാതങ്ങൾ, ആസ്തിയിൽ നിന്നുമുള്ള വരുമാനം എന്നിവയിൽ കാര്യമായ മുന്നേറ്റം 2025 ഓട് കൂടി നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നത്. വളർച്ചയ്ക്കായുള്ള പദ്ധതികൾ മാനേജ്‌മെന്റ് ടീമിനെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിന് സഹായിക്കും. എംഎംഎഫ്എസ്സിന്റെ പ്രകടനത്തിൽ മാതൃ കമ്പനിക്കുള്ള അതിയായ താല്പര്യവും അവർക്ക് വലിയൊരു പ്രചോദനമാണ്.

വിഷൻ 2025 യാഥാർഥ്യമാക്കാൻ നടപ്പു സാമ്പത്തിക വർഷത്തിൽത്തന്നെ എംഎംഎഫ്എസ് ഒന്നിലധികം പദ്ധതികൾ അവതരിപ്പിക്കുകയും, ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ദൃഢമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ വളർച്ചാ നടപടികൾ, വ്യത്യസ്ത മേഖലകളിലുള്ള ഉപഭോക്താക്കളെ ആകർഷിച്ചും, ഉത്പന്ന വൈവിധ്യവത്കരണം കൊണ്ടുവന്നും, നിയമ നടപടികൾ ശക്തമാക്കിയും, ഉത്പാദനം വർധിപ്പിക്കുന്നതിനായി പുതിയ സാങ്കേതിക വിദ്യകളെ ജീവനക്കാർക്ക് മുന്നിൽ അവതരിപ്പിച്ചും മുന്നേറുകയാണ്.