image

22 July 2022 7:43 AM GMT

Stock Market Updates

ഗവൺമെൻറ് ഓ‌ർഡർ: ഒലേക്ട്രാ ഗ്രീൻ ടെക്ക് ഓഹരികൾക്ക് 5 ശതമാനം മുന്നേറ്റം

MyFin Bureau

ഗവൺമെൻറ് ഓ‌ർഡർ: ഒലേക്ട്രാ ഗ്രീൻ ടെക്ക് ഓഹരികൾക്ക് 5 ശതമാനം മുന്നേറ്റം
X

Summary

ഇലക്ട്രിക് ബസ് നിർമ്മാതാക്കളായ ഒലേക്ട്രാ ഗ്രീൻ ടെക്കിന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇ യിൽ 5 ശതമാനം ഉയർന്നു. കേന്ദ്ര ഗവൺമെൻറി​ന്റെ ഫെയിം-2 (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചർ ഓഫ് ഇലക്ട്രിക്ക് വെഹിക്കിൾ) പദ്ധതിയിൽ ഗ്രൂപ്പ് കമ്പനിയായ എവേ ട്രാൻസ് പ്രൈവറ്റ് ലിമിറ്റഡിന് 300 ബസ്സുകൾ നിർമ്മിക്കാൻ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിൽ നിന്നും ഓ‌ർഡർ ലഭിച്ചതിനെ തുടർന്നാണ് ഓഹരി വില ഉയർന്നത്. ഒലേക്ട്രാ ഗ്രീൻ ടെക്കിൽ നിന്നും എവേ ട്രാൻസ് ബസുകൾ ഏറ്റെടുക്കുകയും 20 മാസങ്ങൾക്കുള്ളിൽ വിതരണം പൂർത്തിയാക്കുകയും […]


ഇലക്ട്രിക് ബസ് നിർമ്മാതാക്കളായ ഒലേക്ട്രാ ഗ്രീൻ ടെക്കിന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇ യിൽ 5 ശതമാനം ഉയർന്നു. കേന്ദ്ര ഗവൺമെൻറി​ന്റെ ഫെയിം-2 (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചർ ഓഫ് ഇലക്ട്രിക്ക് വെഹിക്കിൾ) പദ്ധതിയിൽ ഗ്രൂപ്പ് കമ്പനിയായ എവേ ട്രാൻസ് പ്രൈവറ്റ് ലിമിറ്റഡിന് 300 ബസ്സുകൾ നിർമ്മിക്കാൻ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിൽ നിന്നും ഓ‌ർഡർ ലഭിച്ചതിനെ തുടർന്നാണ് ഓഹരി വില ഉയർന്നത്.

ഒലേക്ട്രാ ഗ്രീൻ ടെക്കിൽ നിന്നും എവേ ട്രാൻസ് ബസുകൾ ഏറ്റെടുക്കുകയും 20 മാസങ്ങൾക്കുള്ളിൽ വിതരണം പൂർത്തിയാക്കുകയും ചെയ്യും. ബസുകളുടെ അറ്റകുറ്റപ്പണികൾ കരാർ കാലാവധി വരെ ഒലേക്ട്രാ ഏറ്റെടുക്കും. 300 ബസുകളുടെ വിലയായി ഏകദേശം 500 കോടി രൂപ ഒലേക്ട്രയ്ക്ക് ലഭിക്കും. ഓഹരി ഇന്ന് 5 ശതമാനം ഉയർന്ന് 647.40 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.