21 July 2022 12:06 AM GMT
Summary
മുബൈ: ഏഷ്യന്‍ വിപണികളിലെ ദുര്‍ബ്ബല പ്രവണതകളെ പിന്തുടര്ന്ന് ഓഹരി സൂചികകള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം രേഖപ്പെടുത്തി. എന്നാല്‍ നഷ്ടത്തോടെ തുടങ്ങിയെങ്കിലും, സൂചികകള്‍ ഇപ്പോൾ നേട്ടത്തിലാണ്. സെന്‍സെക്സ് തുടക്കത്തിൽ 126.78 പോയിന്റ് ഇടിഞ്ഞ് 55,270.75 ലെത്തി. നിഫ്റ്റി 36.95 പോയിന്റ് ഇടിഞ്ഞ് 16,483.90 ലും എത്തി. എന്നിരുന്നാലും, സൂചികകള്‍ പിന്നീട് ലാഭത്തിലേക്കു വന്നു. രാവിലെ 10.52 ഓടെ സെന്‍സെക്സ് 135.43 പോയിന്റ് ഉയര്‍ന്ന് 55,532.96 ലും, നിഫ്റ്റി 45.35 പോയിന്റ് ഉയര്‍ന്ന് 16,566.20 ലും വ്യാപാരം നടത്തുകയാണ്. വിപ്രോ, […]
മുബൈ: ഏഷ്യന്‍ വിപണികളിലെ ദുര്‍ബ്ബല പ്രവണതകളെ പിന്തുടര്ന്ന് ഓഹരി സൂചികകള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം രേഖപ്പെടുത്തി. എന്നാല്‍ നഷ്ടത്തോടെ തുടങ്ങിയെങ്കിലും, സൂചികകള്‍ ഇപ്പോൾ നേട്ടത്തിലാണ്.
സെന്‍സെക്സ് തുടക്കത്തിൽ 126.78 പോയിന്റ് ഇടിഞ്ഞ് 55,270.75 ലെത്തി. നിഫ്റ്റി 36.95 പോയിന്റ് ഇടിഞ്ഞ് 16,483.90 ലും എത്തി. എന്നിരുന്നാലും, സൂചികകള്‍ പിന്നീട് ലാഭത്തിലേക്കു വന്നു. രാവിലെ 10.52 ഓടെ സെന്‍സെക്സ് 135.43 പോയിന്റ് ഉയര്‍ന്ന് 55,532.96 ലും, നിഫ്റ്റി 45.35 പോയിന്റ് ഉയര്‍ന്ന് 16,566.20 ലും വ്യാപാരം നടത്തുകയാണ്.
വിപ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക്ക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ് എന്നിവ ആദ്യഘട്ട വ്യാപാരത്തില്‍ പിന്നാക്കം പോയി. എന്നാൽ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐടിസി, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണി ലിവര്‍ എന്നിവ നേട്ടത്തിലാണ്.
ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നീ വിപണികള്‍ താഴ്ന്ന നിലയിലാണ്. അതേസമയം സിയോള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികള്‍ നേട്ടത്തിലാണ് അവസാനിച്ചത്.
ബ്രെന്റ് ക്രൂഡ് 0.66 ശതമാനം ഇടിഞ്ഞ് ബാരലിന് 106.22 ഡോളറിലെത്തി. 1,780.94 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി ബുധനാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അറ്റ വാങ്ങലുകാരായി.
"ബുധനാഴ്ച്ച വിദേശ നിക്ഷേപകര്‍ 1,781 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. ഇത് തുടര്‍ച്ചയായ മൂന്നാം ഘട്ടത്തിലും വാങ്ങലിന്റെ വേഗത വര്‍ധിപ്പിക്കുന്നു,"
മേത്ത ഇക്വിറ്റീസ് വൈസ് പ്രസിഡന്റ് (റിസര്‍ച്ച്) പ്രശാന്ത് തപ്സെ പറഞ്ഞു.