21 July 2022 10:24 AM GMT
Summary
വിപണിയിൽ ഇന്ന് ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരികൾ 9.36 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ മികച്ച സാമ്പത്തിക ഫലങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. ബാങ്കിന്റെ നികുതി കിഴിച്ചുള്ള ലാഭം 61 ശതമാനം ഉയർന്ന് 1,631 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 1,016 കോടി രൂപയായിരുന്നു. ഉയർന്ന മറ്റു വരുമാനങ്ങളും, അറ്റപലിശ വരുമാനത്തിലും, നിയന്ത്രിത പ്രൊവിഷനുകളിലുമുള്ള മികച്ച വളർച്ചയാണ് ലാഭം വർധിക്കുന്നതിന് കാരണമായത്. ഈ പാദത്തിലെ അറ്റ പലിശ വരുമാനം, വാർഷികാടിസ്ഥാനത്തിൽ, 16 […]
വിപണിയിൽ ഇന്ന് ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരികൾ 9.36 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ മികച്ച സാമ്പത്തിക ഫലങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. ബാങ്കിന്റെ നികുതി കിഴിച്ചുള്ള ലാഭം 61 ശതമാനം ഉയർന്ന് 1,631 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 1,016 കോടി രൂപയായിരുന്നു.
ഉയർന്ന മറ്റു വരുമാനങ്ങളും, അറ്റപലിശ വരുമാനത്തിലും, നിയന്ത്രിത പ്രൊവിഷനുകളിലുമുള്ള മികച്ച വളർച്ചയാണ് ലാഭം വർധിക്കുന്നതിന് കാരണമായത്. ഈ പാദത്തിലെ അറ്റ പലിശ വരുമാനം, വാർഷികാടിസ്ഥാനത്തിൽ, 16 ശതമാനം ഉയർന്ന് 4,125 കോടി രൂപയായി. അറ്റപലിശ മാർജിൻ 4.06 ശതമാനത്തിൽ നിന്നും 4.21 ശതമാനമായി ഉയർന്നു. ബാങ്കിന്റെ മറ്റു വരുമാനങ്ങൾ 12 ശതമാനം ഉയർന്ന് 1,932 കോടി രൂപയായി.
"അറ്റപലിശ വരുമാനത്തിന്റെ വർധനവും, മികച്ച പ്രൊവിഷൻസും, ഇൻഡസ്ഇൻഡ് ബാങ്കിന്റെ പ്രകടനം മികച്ചതാവുന്നതിനു സഹായിച്ചു. കൺസ്യൂമർ, കോർപറേറ്റ് ബിസിനസുകളുടെ ആവശ്യകതകൾക്കനുസരിച്ച് വായ്പാ വളർച്ചക്കാവശ്യമായ മാർഗനിർദേശങ്ങൾ മാനേജ്‌മെന്റ് നൽകുന്നു. ചെറുകിട ധനകാര്യ സ്ഥാപനങ്ങളുടെ (എംഎഫ്ഐ) പോർട്ടഫോളിയോയിലുള്ള മികച്ച പ്രൊവിഷനിങ്ങും, വായ്പകളിലുള്ള 1.2 ശതമാനം കണ്ടിജന്റ് പ്രൊവിഷനിങ് ബഫറും വായ്പ്പാ ചെലവുകൾ കുറയുന്നതിനു കാരണമാവുകയും, വരുമാനം ശക്തമായി തിരിച്ചു വരികയും ചെയ്തു,"മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസിലെ അനലിസ്റ്റുകൾ പറഞ്ഞു.