image

17 July 2022 9:10 AM GMT

Stock Market Updates

അവന്യൂ സൂപ്പർമാർട്ട് ഓഹരികൾ കൈയ്യിലുണ്ടോ? എങ്കിൽ കൂടുതൽ വാങ്ങാം: സെൻട്രം

MyFin Bureau

അവന്യൂ സൂപ്പർമാർട്ട് ഓഹരികൾ കൈയ്യിലുണ്ടോ? എങ്കിൽ കൂടുതൽ വാങ്ങാം: സെൻട്രം
X

Summary

കമ്പനി: അവന്യൂ സൂപ്പർമാർട്ട് നിലവിലെ വിപണി വില: 3,926.45 ശുപാർശ: കൂട്ടിച്ചേർക്കുക (Add) ഫിനാഷ്യൽ ഇന്റർമീഡിയറി: സെൻട്രം അവന്യൂ സൂപ്പർമാർട്ട് (ഡി മാർട്ട്), വർഷാടിസ്ഥാനത്തിൽ, 95 ശതമാനം വില്പന വളർച്ച റിപ്പോർട്ട് ചെയ്തു. 2022 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തേക്കാൾ, കമ്പനിയുടെ എബിറ്റ്ഡ (Ebitda) മാർജിൻ 590 ബേസിസ് പോയിന്റ് വർധിച്ച് 10.3 ശതമാനത്തിലെത്തി. പാൻഡെമിക്നു മുൻപുള്ള, 2020 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ വില്പന 70 ശതമാനം വർധിച്ചെങ്കിലും എബിറ്റ്ഡ മാറ്റമില്ലാതെ തുടർന്നു. കാലാവർഷാരംഭവും, സ്കൂൾ/കോളേജ് […]


കമ്പനി: അവന്യൂ സൂപ്പർമാർട്ട്
നിലവിലെ വിപണി വില: 3,926.45
ശുപാർശ: കൂട്ടിച്ചേർക്കുക (Add)
ഫിനാഷ്യൽ ഇന്റർമീഡിയറി: സെൻട്രം

അവന്യൂ സൂപ്പർമാർട്ട് (ഡി മാർട്ട്), വർഷാടിസ്ഥാനത്തിൽ, 95 ശതമാനം വില്പന വളർച്ച റിപ്പോർട്ട് ചെയ്തു. 2022 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തേക്കാൾ, കമ്പനിയുടെ എബിറ്റ്ഡ (Ebitda) മാർജിൻ 590 ബേസിസ് പോയിന്റ് വർധിച്ച് 10.3 ശതമാനത്തിലെത്തി. പാൻഡെമിക്നു മുൻപുള്ള, 2020 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ വില്പന 70 ശതമാനം വർധിച്ചെങ്കിലും എബിറ്റ്ഡ മാറ്റമില്ലാതെ തുടർന്നു. കാലാവർഷാരംഭവും, സ്കൂൾ/കോളേജ് തുറക്കുന്നതിനാലും ഒന്നും മൂന്നും പാദങ്ങൾ ശക്തമായ വരുമാനവും, ലാഭവും നൽകുന്ന പാദങ്ങളാണ്. ഡി മാർട്ട് പോലുള്ള റീട്ടെയിലറുകളെ സംബന്ധിച്ച് പണപ്പെരുപ്പവും അനുകൂല ഘടകമാണ്.

നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന റീട്ടെയിലറുകൾ 2022 സാമ്പത്തിക വർഷത്തിൽ അവരുടെ വിപുലീകരണത്തിൽ ശ്രദ്ധ ചെലുത്തിയിരുന്നു. ഡി മാർട്ട് ഇത്തരത്തിൽ 110 സ്റ്റോറുകളാണ് കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ തുറന്നത്. ഇതോടെ ആകെ സ്റ്റോറുകളുടെ എണ്ണം 294 ആയി. ഈ പാദത്തിൽ മാത്രം കമ്പനി 10 സ്റ്റോറുകളുടെ പ്രവർത്തനമാരംഭിച്ചിരുന്നു. പുതിയതായി പ്രവർത്തനമാരംഭിച്ച സ്റ്റോറുകളുടെ ശരാശരി സ്റ്റോർ സൈസ് 54,000 സ്‌ക്വയർ ഫീറ്റായി. കഴിഞ്ഞ വർഷങ്ങളിൽ ഇത് 50,000 സ്‌ക്വയർ ഫീറ്റായിരുന്നു. അടുത്ത രണ്ട് വർഷങ്ങളിൽ കമ്പനിക്ക് പ്രതിവർഷം 40 സ്റ്റോറുകൾ തുറക്കാനാകുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. ഡി മാർട്ട് റെഡി ഇപ്പോൾ 12 സിറ്റികളിലുണ്ട്.

ബെഡ് ആൻഡ് ബാത്ത്, ഫൂട്ട് വെയർ, വസ്ത്രം, പാത്രങ്ങൾ, ഗൃഹോപകരണങ്ങൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എന്നിവയാണ് ഡി മാർട്ടിന്റെ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ബ്രോക്കറേജിന്റെ കണക്കു പ്രകാരം, പാൻഡെമിക്നു മുൻപുള്ള സമയത്ത് ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയത് ഈ വിഭാഗത്തിലാണ്. ഇതിൽ എബിറ്റ്ഡ മാർജിൻ 20 ശതമാനത്തിനും മുകളിലായിരുന്നു. ഈ പാദത്തിലും ഈ വിഭാഗത്തിൽ മികച്ച വളർച്ചയുണ്ടെങ്കിലും കോവിഡിന് മുൻപുണ്ടായിരുന്ന വളർച്ചയിലേക്ക് ഇനിയും എത്തേണ്ടതുണ്ട്.

കഴിഞ്ഞ രണ്ടു വർഷങ്ങളായി തുടരുന്ന ഉയർന്ന പണപ്പെരുപ്പം മൊത്തം വിൽപ്പനയുടെ അളവിൽ വലിയ വർധനവുണ്ടാക്കിയില്ല. അടുത്ത ഒരു പാദത്തിൽ കൂടി പ്രവർത്തങ്ങൾ തടസ്സമില്ലാതെപോയാൽ ഈ വിഭാഗത്തെപ്പറ്റി നമുക്ക് കൃത്യമായ ഒരു ഉൾക്കാഴ്ച ലഭിക്കും. തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള കാര്യക്ഷമതയും, വലിയ വളർച്ചാ സാധ്യതയും ഡി മാർട്ടിനെക്കുറിച്ച് ബ്രോക്കറേജിന്‌ പ്രതീക്ഷയാണ് നൽകുന്നത്. ഇന്ത്യയിൽ, സംഘടിത പലചരക്ക് മേഖലയുടെ സാന്നിധ്യം വെറും 4-5 ശതമാനം മാത്രമായതിനാൽ കമ്പനിക്ക് വളരാൻ ആവശ്യമായ അനുകൂല സാഹചര്യമാണുള്ളത്. കഴിഞ്ഞ കുറച്ചു ആഴ്ചകളിലായി ഓഹരിയുടെ വില 25 ശതമാനത്തോളം വർധിച്ചതിനാൽ സെൻട്രം ബ്രോക്കിങ് ഓഹരി കൂട്ടിച്ചേർക്കാനാണ് ശുപാർശ ചെയുന്നത്.

(മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാരൻ എടുക്കുന്ന തീരുമാനത്തിന്റെ ഫലമായി സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റ് ഉത്തരവാദിയല്ല)