13 July 2022 10:04 AM GMT
Summary
സ്റ്റെർലിങ് ആൻഡ് വിൽസൺ റിന്യൂവബിൾസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 8.36 ശതമാനം ഇടിഞ്ഞു. നടപ്പു സാമ്പത്തിക വർഷത്തിൽ, ഉയർന്ന അസംസ്‌കൃത വസ്തു വില മൂലം കമ്പനിയുടെ അറ്റനഷ്ടം വർധിച്ച് 355.99 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 76.02 കോടി രൂപയായിരുന്നു. കമ്പനിയുടെ ചെലവ്, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലുണ്ടായിരുന്ന 1,313.94 കോടി രൂപയിൽ നിന്നും വർധിച്ച് നടപ്പു സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ 1,568.92 കോടി രൂപയായി. ഈ കാലയളവിൽ, കമ്പനിയുടെ […]
സ്റ്റെർലിങ് ആൻഡ് വിൽസൺ റിന്യൂവബിൾസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 8.36 ശതമാനം ഇടിഞ്ഞു. നടപ്പു സാമ്പത്തിക വർഷത്തിൽ, ഉയർന്ന അസംസ്‌കൃത വസ്തു വില മൂലം കമ്പനിയുടെ അറ്റനഷ്ടം വർധിച്ച് 355.99 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 76.02 കോടി രൂപയായിരുന്നു. കമ്പനിയുടെ ചെലവ്, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലുണ്ടായിരുന്ന 1,313.94 കോടി രൂപയിൽ നിന്നും വർധിച്ച് നടപ്പു സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ 1,568.92 കോടി രൂപയായി.
ഈ കാലയളവിൽ, കമ്പനിയുടെ ഇപിസി ബിസിനസ്സിൽ നിന്നുള്ള വരുമാനം 2.5 ശതമാനം ഉയർന്ന് 1,162 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 28 ശതമാനം ഇടിഞ്ഞ് 44 കോടി രൂപയായി. ഓഹരി ഇന്ന് 283.55 രൂപ വരെ താഴ്ന്നിരുന്നു. ഒടുവിൽ, 6.66 ശതമാനം നഷ്ടത്തിൽ 288.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.