image

12 July 2022 10:10 AM GMT

Stock Market Updates

സ്റ്റാർ ഹൗസിങ് ഫിനാൻസിന്റെ ഓഹരികൾ 7 ശതമാനം നേട്ടത്തിൽ

MyFin Bureau

സ്റ്റാർ ഹൗസിങ് ഫിനാൻസിന്റെ ഓഹരികൾ 7 ശതമാനം നേട്ടത്തിൽ
X

Summary

സ്റ്റാർ ഹൗസിങ് ഫിനാൻസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 12 ശതമാനം ഉയർന്നു. ജൂൺ പാദത്തിലെ മികച്ച പ്രകടനം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില വർധിച്ചത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം (profit after tax) 474 ശതമാനം ഉയർന്ന് 1.36 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 24 ലക്ഷമായിരുന്നു. കമ്പനിയുടെ മൊത്തം വായ്പാ വിതരണം ഈ പാദത്തിൽ 22.56 കോടി രൂപയായി. ഇന്ന് വരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച വായ്പാ വിതരണമാണിത്. "ഞങ്ങൾ […]


സ്റ്റാർ ഹൗസിങ് ഫിനാൻസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 12 ശതമാനം ഉയർന്നു. ജൂൺ പാദത്തിലെ മികച്ച പ്രകടനം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില വർധിച്ചത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം (profit after tax) 474 ശതമാനം ഉയർന്ന് 1.36 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 24 ലക്ഷമായിരുന്നു.

കമ്പനിയുടെ മൊത്തം വായ്പാ വിതരണം ഈ പാദത്തിൽ 22.56 കോടി രൂപയായി. ഇന്ന് വരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച വായ്പാ വിതരണമാണിത്. "ഞങ്ങൾ വിപുലീകരണവും, നിയമനങ്ങളും, ഡിജിറ്റലൈസേഷനും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പനിയുടെ ശേഷി വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തുടർന്നുള്ള പാദങ്ങളിലും ഒന്നാം പാദത്തിലെ മികച്ച ഫലങ്ങൾ നിലനിർത്തി മുന്നോട്ടു പോകും. ഈ സാമ്പത്തിക വർഷത്തിൽ ഞങ്ങളുടെ മുഴുവൻ ശേഷിയും പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കും. ഭാവിയിൽ, ഞങ്ങളുടെ ബിസിനസ്സ് മേഖലകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്," സ്റ്റാർ ഹൗസിങ് ഫിനാൻസിന്റെ എംഡി ആശിഷ് ജെയിൻ പറഞ്ഞു. ഓഹരി ഇന്ന് 6.58 ശതമാനം ഉയർന്ന് 151.40 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.