image

11 July 2022 9:26 AM GMT

Stock Market Updates

എഫ്ഡിഎ അംഗീകാരം: ഡോ റെഡ്‌ഡീസ് ഓഹരികൾ 2 ശതമാനം ഉയർന്നു

MyFin Bureau

എഫ്ഡിഎ അംഗീകാരം: ഡോ റെഡ്‌ഡീസ് ഓഹരികൾ 2 ശതമാനം ഉയർന്നു
X

Summary

ഡോ റെഡ്‌ഡീസി​ന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ വ്യാപാരത്തിനിടയിൽ 4 ശതമാനത്തോളം ഉയർന്നു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (എഫ്ഡിഎ) നിന്നും ഫെസോറ്റീറോഡിൻ ഫുമാരെറ്റ് എക്സ്റ്റൻഡഡ്‌-റിലീസ് ടാബ്‌ലറ്റിന് വിപണിയിൽ അവതരിപ്പിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. ഐക്യൂവിഐഎ യുടെ കണക്കു പ്രകാരം, മെയ് 2022 വരെ 211 മില്യൺ ഡോളർ മാർക്കറ്റ് സൈസ് ഉള്ള, ടോവിയസി​ന്റെ തെറാപ്പ്യൂട്ടിക് ജനറലിന് സമമാണ് ഡോ റെഡ്‌ഡീസ് അവതരിപ്പിച്ചിരിക്കുന്ന ഫെസോറ്റീറോഡിൻ ഫുമാരെറ്റെ എക്സറ്റൻഡഡ്‌ റിലീസ് ടാബ്‌ലെറ്റ്. മുതിർന്നവരിൽ ഉണ്ടാവുന്ന ഓവർ ആക്റ്റീവ് […]


ഡോ റെഡ്‌ഡീസി​ന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ വ്യാപാരത്തിനിടയിൽ 4 ശതമാനത്തോളം ഉയർന്നു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (എഫ്ഡിഎ) നിന്നും ഫെസോറ്റീറോഡിൻ ഫുമാരെറ്റ് എക്സ്റ്റൻഡഡ്‌-റിലീസ് ടാബ്‌ലറ്റിന് വിപണിയിൽ അവതരിപ്പിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്.

ഐക്യൂവിഐഎ യുടെ കണക്കു പ്രകാരം, മെയ് 2022 വരെ 211 മില്യൺ ഡോളർ മാർക്കറ്റ് സൈസ് ഉള്ള, ടോവിയസി​ന്റെ തെറാപ്പ്യൂട്ടിക് ജനറലിന് സമമാണ് ഡോ റെഡ്‌ഡീസ് അവതരിപ്പിച്ചിരിക്കുന്ന ഫെസോറ്റീറോഡിൻ ഫുമാരെറ്റെ എക്സറ്റൻഡഡ്‌ റിലീസ് ടാബ്‌ലെറ്റ്.

മുതിർന്നവരിൽ ഉണ്ടാവുന്ന ഓവർ ആക്റ്റീവ് ബ്ളാഡർ (OAB) അസുഖത്തിന്റെ ചികിത്സക്കാണ് ഈ മരുന്നു ഉപയോഗിക്കുന്നത്.

ഓഹരി ഇന്ന് 99.25 രൂപ നേട്ടത്തിൽ (2.25 ശതമാനം) 4,502.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് സെൻസെക്സിൽ മികച്ച നേട്ടം കൈവരിച്ച ഓഹരികളിൽ മൂന്നാം സ്ഥാനത്തായിരുന്നു കമ്പനി.