image

11 July 2022 9:06 AM GMT

Stock Market Updates

മികച്ച ജൂൺപാദ ഫലം: അവന്യൂ സൂപ്പർമാർട്ട് ഓഹരികൾ മുന്നേറ്റത്തിൽ

MyFin Bureau

മികച്ച ജൂൺപാദ ഫലം: അവന്യൂ സൂപ്പർമാർട്ട് ഓഹരികൾ മുന്നേറ്റത്തിൽ
X

Summary

അവന്യൂ സൂപ്പർമാർട്ടിന്റെ (DMart) ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനം നേട്ടമുണ്ടാക്കി. ജൂൺ പാദത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ഫലം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഈ നേട്ടം. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കുള്ളിൽ, കമ്പനി 50,000 സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള 110 സ്റ്റോറുകളാണ് ആരംഭിച്ചത്. ഈ സ്റ്റോറുകളെല്ലാം 2022 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ മികച്ച ഫലങ്ങൾ നൽകിയിരുന്നു. എങ്കിലും, കോവിഡ് കാലത്തെ പ്രതിസന്ധികൾ മൂലം വലിയ സ്റ്റോറുകളുടെ പ്രയോജനം പൂർണമായും ഉപയോഗപ്പെടുത്താൻ കമ്പനിക്കു കഴിയാത്തതിനാൽ, സ്‌ക്വയർ ഫീറ്റ് അടിസ്ഥാനത്തിലുള്ള […]


അവന്യൂ സൂപ്പർമാർട്ടിന്റെ (DMart) ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനം നേട്ടമുണ്ടാക്കി. ജൂൺ പാദത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ഫലം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഈ നേട്ടം.

കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കുള്ളിൽ, കമ്പനി 50,000 സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള 110 സ്റ്റോറുകളാണ് ആരംഭിച്ചത്. ഈ സ്റ്റോറുകളെല്ലാം 2022 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ മികച്ച ഫലങ്ങൾ നൽകിയിരുന്നു. എങ്കിലും, കോവിഡ് കാലത്തെ പ്രതിസന്ധികൾ മൂലം വലിയ സ്റ്റോറുകളുടെ പ്രയോജനം പൂർണമായും ഉപയോഗപ്പെടുത്താൻ കമ്പനിക്കു കഴിയാത്തതിനാൽ, സ്‌ക്വയർ ഫീറ്റ് അടിസ്ഥാനത്തിലുള്ള മൂന്ന് വർഷത്തെ വരുമാനത്തിന്റെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് (compound annual growth rate) നെ​ഗറ്റീവ് 4 ശതമാനമായിരുന്നു.

"അവശ്യവസ്തുക്കളല്ലാത്തവയുടെ (discretionary items) വിൽപ്പന പാൻഡെമിക്കിനു മുൻപുണ്ടായിരുന്ന നിലയിലേക്ക് ഇനിയും എത്തേണ്ടതുണ്ട്. എങ്കിലും നല്ല മുന്നേറ്റമാണ് ഉണ്ടാവുന്നത്. ജൂൺ പാദത്തിലെ മൊത്ത ലാഭത്തിൽ പെട്ടന്നുണ്ടായ ഉയർച്ച ശുഭ സൂചനയാണ്," ജെഫ്‌റീസിലെ അനലിസ്റ്റുകൾ പറഞ്ഞു. ഓഹരി ഇന്ന് 1.12 ശതമാനം നേട്ടത്തിൽ 3,986.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.