image

6 July 2022 8:35 AM

Stock Market Updates

ഗോദ്‌റെജ്‌ കൺസ്യൂമർ പ്രോഡക്ട്സ് ഓഹരികൾ 6 ശതമാനം നേട്ടത്തിൽ

MyFin Bureau

ഗോദ്‌റെജ്‌ കൺസ്യൂമർ പ്രോഡക്ട്സ് ഓഹരികൾ 6 ശതമാനം നേട്ടത്തിൽ
X

Summary

ഗോദ്‌റെജ്‌ കൺസ്യൂമർ പ്രോഡക്ട്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6 ശതമാനം ഉയർന്നു. നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ ഇന്ത്യൻ ബിസിനസ്സിൽ ഇരട്ടയക്ക വില്പന വളർച്ച ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചതിനെ തുടർന്നാണ് വില വർധിച്ചത്. ജൂൺ പാദത്തിലെ കമ്പനിയുടെ പ്രവർത്തനങ്ങളും, ഡിമാൻഡ് ട്രെൻഡും സംബന്ധിച്ച വിലയിരുത്തലുകളിൽ, അസംസ്കൃത വസ്തുക്കളുടെ വിലയിൽ അടുത്തിടെ ഉണ്ടായ കുറവും, മികച്ച കാലവർഷത്തിന്റെ ആരംഭവും പ്രചോദനമേകുന്നതാണെന്ന് കമ്പനി അറിയിച്ചു. "വ്യക്തിഗത പരിചരണ വിഭാഗത്തിലും (personal care), ഗാർഹിക പരിചരണ വിഭാഗത്തിലും (home […]


ഗോദ്‌റെജ്‌ കൺസ്യൂമർ പ്രോഡക്ട്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6 ശതമാനം ഉയർന്നു. നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ ഇന്ത്യൻ ബിസിനസ്സിൽ ഇരട്ടയക്ക വില്പന വളർച്ച ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചതിനെ തുടർന്നാണ് വില വർധിച്ചത്. ജൂൺ പാദത്തിലെ കമ്പനിയുടെ പ്രവർത്തനങ്ങളും, ഡിമാൻഡ് ട്രെൻഡും സംബന്ധിച്ച വിലയിരുത്തലുകളിൽ, അസംസ്കൃത വസ്തുക്കളുടെ വിലയിൽ അടുത്തിടെ ഉണ്ടായ കുറവും, മികച്ച കാലവർഷത്തിന്റെ ആരംഭവും പ്രചോദനമേകുന്നതാണെന്ന് കമ്പനി അറിയിച്ചു.

"വ്യക്തിഗത പരിചരണ വിഭാഗത്തിലും (personal care), ഗാർഹിക പരിചരണ വിഭാഗത്തിലും (home care) സമ്മിശ്രമായ പ്രകടനമാണ് ഉണ്ടായത്. പേഴ്സണൽ വാഷ്, ഹെയർ കളർ ഉത്പന്നങ്ങൾ എന്നിവയുൾപ്പെടുന്ന വ്യക്തിഗത പരിചരണ വിഭാഗത്തിൽ മികച്ച ഇരട്ടയക്ക വളർച്ച ഉണ്ടായേക്കും. രണ്ടു വർഷത്തെ സംയുക്ത വാർഷിക വളർച്ചാ നിരക്കും ഇരട്ടയക്കത്തിലായിരിക്കും. എന്നാൽ, ഗാർഹിക വിഭാഗത്തിൽ നേരിയ വിൽപ്പനക്കുറവാണുണ്ടായത്. ഈ വിഭാ​ഗത്തിലെ രണ്ടു വർഷ സംയുക്ത വാർഷിക വളർച്ചാ നിരക്ക് ഉയർന്ന ഒറ്റ അക്കത്തിലായിരിക്കും," കമ്പനി പറഞ്ഞു.

അന്താരാഷ്ട്ര വിപണിയിൽ, ശുചിത്വ പരിപാലന ഉത്പന്നങ്ങളുടെ ആവശ്യത്തിൽ ഇടിവ് വന്നതിനാൽ വില്പന വളർച്ച കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാലും, ആഫ്രിക്ക, യുഎസ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ തുടർച്ചയായ വളർച്ചയുണ്ടാകുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു. "ലാഭകരവും സുസ്ഥിരവുമായ വിൽപ്പന വളർച്ച ലക്ഷ്യമാക്കുന്നതിനാൽ തുടർച്ചയായ ഇരട്ടയക്ക വില്പന വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതു പോലെ, ലാറ്റിൻ അമേരിക്കൻ ബിസിനസ്സിലും 20 ശതമാനത്തോടടുത്ത വളർച്ചയുണ്ടാകുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു" കമ്പനി കൂട്ടി ചേർത്തു. ഓഹരി ഇന്ന് 5.74 ശതമാനം നേട്ടത്തിൽ 879.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.