image

5 July 2022 8:24 AM GMT

Stock Market Updates

ബിസിനസ് വിപുലീകരണം: സിഗാച്ചി ഇൻഡസ്ട്രീസ് ഓഹരികൾക്ക് നേട്ടം

MyFin Bureau

ബിസിനസ് വിപുലീകരണം: സിഗാച്ചി ഇൻഡസ്ട്രീസ് ഓഹരികൾക്ക് നേട്ടം
X

Summary

സിഗാച്ചി ഇൻഡസ്ട്രീസിന്റെ ഓഹരികൾ ബിഎസ്ഇയിൽ ഇന്ന് വ്യാപാരത്തിനിടയിൽ 3 ശതമാനം ഉയർന്നു. കമ്പനി ഇന്ത്യയിലും വിദേശത്തുമായി പോഷകാഹാര വിഭാഗത്തിൽ പ്രവേശിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഫാർമാ ഉത്പന്നങ്ങൾക്ക് പുറമെ, ഇന്ത്യയിലും മറ്റു 45 രാജ്യങ്ങളിലുമായി പോഷകാഹാര വിപണിയിൽ ബിസിനസ് വ്യാപിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ, സ്പ്രേ-ഡ്രൈഡ് ചേരുവകൾ, മൈക്രോ ന്യൂട്രിയന്റ് പ്രീമിക്‌സുകൾ, എൻക്യാപ്‌സുലേറ്റഡ് ചേരുവകൾ, ഗ്രാനുലേറ്റഡ് ചേരുവകൾ, ട്രൈറ്റുറേറ്റുകൾ എന്നിവ വ്യാപകമായി ഉൾപ്പെടുത്തും. ഈ ചേരുവകൾ ഉപയോഗിച്ച്, ന്യൂട്രാസ്യൂട്ടിക്കൽസ്, ബേക്കറി, ഡയറി, ശിശു പോഷകാഹാരം, മെഡിക്കൽ […]


സിഗാച്ചി ഇൻഡസ്ട്രീസിന്റെ ഓഹരികൾ ബിഎസ്ഇയിൽ ഇന്ന് വ്യാപാരത്തിനിടയിൽ 3 ശതമാനം ഉയർന്നു. കമ്പനി ഇന്ത്യയിലും വിദേശത്തുമായി പോഷകാഹാര വിഭാഗത്തിൽ പ്രവേശിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഫാർമാ ഉത്പന്നങ്ങൾക്ക് പുറമെ, ഇന്ത്യയിലും മറ്റു 45 രാജ്യങ്ങളിലുമായി പോഷകാഹാര വിപണിയിൽ ബിസിനസ് വ്യാപിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ, സ്പ്രേ-ഡ്രൈഡ് ചേരുവകൾ, മൈക്രോ ന്യൂട്രിയന്റ് പ്രീമിക്‌സുകൾ, എൻക്യാപ്‌സുലേറ്റഡ് ചേരുവകൾ, ഗ്രാനുലേറ്റഡ് ചേരുവകൾ, ട്രൈറ്റുറേറ്റുകൾ എന്നിവ വ്യാപകമായി ഉൾപ്പെടുത്തും. ഈ ചേരുവകൾ ഉപയോഗിച്ച്, ന്യൂട്രാസ്യൂട്ടിക്കൽസ്, ബേക്കറി, ഡയറി, ശിശു പോഷകാഹാരം, മെഡിക്കൽ പോഷകാഹാരം, മിഠായി, സാവറി ആൻഡ് സ്നാക്ക്സ്, ബിവറേജസ് മേഖലകളിലെ ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ സിഗാച്ചി ആ​ഗ്രഹിക്കുന്നു.

"ഞങ്ങളുടെ പുതിയ വിഭാഗത്തിലേക്കുള്ള വിപുലീകരണം, ഞങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതാണ്. ഒന്നിലധികം വിഭാഗങ്ങളിലേക്ക് നിർമ്മാണവും, വിതരണവും വിപുലീകരിക്കുന്നതു വഴി ഉപഭോക്താക്കളുടെ ഫാർമാസ്യൂട്ടിക്കൽ, ന്യൂട്രാസ്യൂട്ടിക്കൽ, ഭക്ഷ്യ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മുൻനിര കമ്പനിയാകുകയാണ് ഞങ്ങളുടെ ലക്ഷ്യം," സിഗാച്ചി ഇൻഡസ്ട്രീസ് എംഡിയും സിഇഒയുമായ അമിത് രാജ് സിൻഹ പറഞ്ഞു.