image

1 July 2022 1:47 AM GMT

Stock Market Updates

രൂപയുടെ മൂല്യത്തിൽ സര്‍വ്വകാല തകർച്ച

MyFin Desk

രൂപയുടെ മൂല്യത്തിൽ സര്‍വ്വകാല തകർച്ച
X

Summary

ഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വ്വകാല ഇടിവില്‍. ഇന്നു വ്യാപാരം ആരംഭിക്കുമ്പോള്‍, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ ഇടിഞ്ഞ് 79.11 ലാണ്. വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്ക് വര്‍ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. കഴിഞ്ഞ ദിവസം രൂപ 3 പൈസ ഇടിഞ്ഞ് 79.06 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍, അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 78.99 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്, തുടര്‍ന്ന് 79.11 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വിദേശ ഫണ്ടുകൾ […]


ഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വ്വകാല ഇടിവില്‍. ഇന്നു വ്യാപാരം ആരംഭിക്കുമ്പോള്‍, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ ഇടിഞ്ഞ് 79.11 ലാണ്. വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്ക് വര്‍ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. കഴിഞ്ഞ ദിവസം രൂപ 3 പൈസ ഇടിഞ്ഞ് 79.06 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍, അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 78.99 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്, തുടര്‍ന്ന് 79.11 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

വിദേശ ഫണ്ടുകൾ ഇന്ത്യയിലേക്ക് വരുന്നതിന്റേയോ, ഏഷ്യന്‍ കറന്‍സികൾ ശക്തിപ്പെടുന്നതി​ന്റേയോ, ക്രൂഡ് ഓയില്‍ വില കുറയുന്നതി​ന്റേയോ, പലിശ നിരക്കു വര്‍ധന താല്‍ക്കാലികമായി നിര്‍ത്തുന്നതി​ന്റേയോ സൂചനകൾ ലഭ്യമല്ലാത്തതിനാലാണ് രൂപ ഇടിയുന്നതെന്ന് ഫിൻറെക്‌സ് ട്രഷറി അഡ്വൈസേഴ്‌സ് ട്രഷറി മേധാവി അനില്‍ കുമാര്‍ ബന്‍സാലി പറഞ്ഞു.