image

30 Jun 2022 2:10 AM GMT

Stock Market Updates

പണം കൈമാറ്റം ഡിജിറ്റൈസ് ചെയ്യാന്‍ എയര്‍ടെല്‍ പേയ്മെന്റ്‌സ് ബാങ്കും ആക്സിസ് ബാങ്കും

MyFin Desk

പണം കൈമാറ്റം ഡിജിറ്റൈസ് ചെയ്യാന്‍ എയര്‍ടെല്‍ പേയ്മെന്റ്‌സ് ബാങ്കും ആക്സിസ് ബാങ്കും
X

Summary

ഡെല്‍ഹി: ചെറുനഗരങ്ങളിലും, അര്‍ദ്ധനഗര പ്രദേശങ്ങളിലും ഉപഭോക്താക്കളില്‍ നിന്നും പണം ശേഖരിക്കുന്ന സംവിധാനം ഡിജിറ്റൈസ് ചെയ്യുന്നതിന് ആക്സിസ് ബാങ്കുമായി സഹകരിക്കുമെന്ന് എയര്‍ടെല്‍ പേയ്മെന്റ്‌സ് ബാങ്ക് അറിയിച്ചു. ഈ സഹകരണത്തിലുടെ, ആക്സിസ് ബാങ്കിനും അവരുടെ ഉപഭോക്താക്കള്‍ക്കും കാര്യക്ഷമമായ പണം കൈമാറ്റ പ്രക്രിയയുടെ പ്രയോജനം ലഭിക്കും. ഇത് പണമിടപാടുകള്‍ വേഗത്തിലാക്കുകയും, രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് ഏജന്റുമാരുടെ ജോലികള്‍ എളുപ്പമാക്കുകയും ചെയ്യും. ഉപഭോക്താക്കളില്‍ നിന്ന് ശേഖരിച്ച ഇഎംഐ തുക നിക്ഷേപിക്കാന്‍ ബാങ്ക് ഏജന്റുമാര്‍ക്ക് ഇനി വിദൂരത്തുള്ള ബ്രാഞ്ചിലേക്ക് മടങ്ങി വരണമെന്നില്ല. അടുത്തുള്ള എയര്‍ടെല്‍ […]


ഡെല്‍ഹി: ചെറുനഗരങ്ങളിലും, അര്‍ദ്ധനഗര പ്രദേശങ്ങളിലും ഉപഭോക്താക്കളില്‍ നിന്നും പണം ശേഖരിക്കുന്ന സംവിധാനം ഡിജിറ്റൈസ് ചെയ്യുന്നതിന് ആക്സിസ് ബാങ്കുമായി സഹകരിക്കുമെന്ന് എയര്‍ടെല്‍ പേയ്മെന്റ്‌സ് ബാങ്ക് അറിയിച്ചു. ഈ സഹകരണത്തിലുടെ, ആക്സിസ് ബാങ്കിനും അവരുടെ ഉപഭോക്താക്കള്‍ക്കും കാര്യക്ഷമമായ പണം കൈമാറ്റ പ്രക്രിയയുടെ പ്രയോജനം ലഭിക്കും. ഇത് പണമിടപാടുകള്‍ വേഗത്തിലാക്കുകയും, രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് ഏജന്റുമാരുടെ ജോലികള്‍ എളുപ്പമാക്കുകയും ചെയ്യും.

ഉപഭോക്താക്കളില്‍ നിന്ന് ശേഖരിച്ച ഇഎംഐ തുക നിക്ഷേപിക്കാന്‍ ബാങ്ക് ഏജന്റുമാര്‍ക്ക് ഇനി വിദൂരത്തുള്ള ബ്രാഞ്ചിലേക്ക് മടങ്ങി വരണമെന്നില്ല. അടുത്തുള്ള എയര്‍ടെല്‍ പേയ്മെന്റ്‌സ് ബാങ്ക് ഔട്ട്ലെറ്റിലും അവര്‍ക്ക് ഈ തുക നിക്ഷേപിക്കാം. ഉടന്‍ ആക്സിസ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ തുക കൈമാറ്റം ചെയ്യപ്പെടും. ഏജന്റുമാര്‍ പണവുമായി ദീര്‍ഘദൂരം യാത്ര ചെയ്യുന്നതി​ന്റെ അപകടസാധ്യത ഇതിലൂടെ കുറയും. എയര്‍ടെല്‍ പേയ്മെന്റ് ബാങ്ക് ഔട്ട്ലെറ്റുകള്‍ വാരാന്ത്യങ്ങളിലും പ്രവര്‍ത്തിക്കുന്നതിനാല്‍ കാലതാമസം ഒഴിവാക്കാന്‍ ഈ പ്രക്രിയ സഹായിക്കും.

എയര്‍ടെല്‍ പേയ്മെന്റ്‌സ് ബാങ്കിന്റെ 5,00,000 ബാങ്കിംഗ് പോയിന്റുകളില്‍ ആക്സിസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് നേരിട്ട് പണം നിക്ഷേപിക്കാനാവുമെന്ന് പ്രസ്താവനയില്‍ പറയുന്നു. അതായത്, ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള എയര്‍ടെല്‍ പേയ്മെന്റ്‌സ് ബാങ്ക് ഔട്ട്ലെറ്റില്‍ ഇഎംഐ അടയ്ക്കാനുള്ള സൗകര്യമുണ്ടാകും. തങ്ങളുടെ കളക്ഷന്‍ മാനേജ്മെന്റ് സേവനങ്ങൾ ഫിസിക്കല്‍ ക്യാഷ് കൈകാര്യം ചെയ്യുന്നതി​ന്റെ വെല്ലുവിളികള്‍ കുറയ്ക്കുന്നുവെന്നും, മുഴുവന്‍ ശൃംഖലയും ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ പണം കൈയ്യിൽ സൂക്ഷിക്കുന്നതി​ന്റെയും അതുമായി യാത്ര ചെയ്യുന്നതി​ന്റേയും അപകടസാധ്യത ഒഴിവാക്കാനാകുമെന്നും എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് ചീഫ് ഫിനാന്‍സ് ഓഫീസറും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ബിസിനസ്സ് മേധാവിയുമായ ഗൗരവ് സേത്ത് പറഞ്ഞു.